Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ലോക ബാഡ്മിന്റണ്‍: ഇന്ത്യക്ക് ദുഃഖ വെള്ളി
പാരിസ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടപ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യക്ക് ദു:ഖവെള്ളി. ലോക ബാഡ്മിന്റണിന്റെ നെറുകയിലേക്ക് കുതിക്കുകയായിരുന്ന രണ്ടാം നമ്പര്‍ താരം സൈന നെഹ്‌വാളിന് അപ്രതീക്ഷീതമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിടറിയതാണ് ഇന്ത്യക്ക് നിരാശയേകിയത്. കഴിഞ്ഞ ദിവസം വൈകി നടന്ന ക്വാര്‍ട്ടര്‍ മല്‍സത്തില്‍ ഇന്ത്യയുടെ മലയാളി താരം വി.ഡിജുവും ആന്ധ്രക്കാരി ജ്വാല ഗട്ടയുമടങ്ങിയ മിക്‌സഡ് ഡബിള്‍സ് ജോടിയും പ്രീക്വാര്‍ട്ടറുകളില്‍ മലയാളി പുരുഷ ഡബിള്‍സ് സഖ്യമായ സനേവ് തോമസ്-രൂപേഷ് കുമാര്‍ കൂട്ടുകെട്ടും വനിതാ ഡബിള്‍സില്‍ ജ്വാല-അശ്വനി പൊന്നപ്പ ടീമും കീഴടങ്ങിയതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.

ലോക ഒന്നാംനമ്പര്‍ താരം ചൈനയുടെ യിഹാന്‍ വാങ് പ്രീക്വാര്‍ട്ടറില്‍ പുറത്തായതോടെ കിരീട പ്രതീക്ഷ വര്‍ധിച്ചിരുന്ന സൈന ഒന്നു പൊരുതി നോക്കാന്‍ പോലും കെല്‍പില്ലാതെയാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി റാക്കറ്റേന്തുന്ന ആറാം സീഡ് ചൈനയുടെ വാങ് ഷിക്‌സിയനോട് നേരിട്ടുള്ള സെറ്റുകളിലാണ് മുട്ടുകുത്തിയത്. സ്‌കോര്‍: 8-21, 14-21. കേവലം 34 മിനിറ്റിലായിരുന്നു സൈനയുടെ അടിയറവ്. തുടര്‍ച്ചയായ മൂന്നു കിരീട വിജയങ്ങള്‍ നല്‍കിയ ആത്മിശ്വാസത്തില്‍ റാക്കറ്റേന്തിയ സൈന ടൂര്‍ണമെന്റില്‍ നേരിട്ട ആദ്യ ചൈനക്കാരിയായിരുന്നു ഷിക്‌സിയാന്‍. കഴിഞ്ഞ തവണ സ്വന്തം നഗരമായ ഹൈദരാബാദില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും സൈന അവസാന എട്ടില്‍ കൊമ്പുകുത്തിയിരുന്നു.

ചൈനക്കാരികളോട് ഏറ്റുമുട്ടുമ്പോള്‍ പഴയ സഭാകമ്പമില്ലെന്ന് അടുത്തിടെ ആവര്‍ത്തിക്കാറുള്ള സൈന പക്ഷെ വെള്ളിയാഴ്ച കടുത്ത സമ്മര്‍ദത്തിനടിപ്പെട്ടാണ് മല്‍സരം തുടങ്ങിയത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ചൈനക്കാരി തുടക്കം മുതല്‍ ആക്രമിച്ചുകളിച്ചപ്പോള്‍ സൈനക്ക് സ്വ:തസിദ്ധമായ കളി പുറത്തെടുക്കാനായില്ല. സൈനയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ പറന്നുകളിച്ച ഷിക്‌സിയാന്‍ 13 മിനിറ്റിനകം സെറ്റ് കൈക്കലാക്കിയപ്പോള്‍ ഇന്ത്യക്കാരിക്ക് സ്‌കോര്‍ രണ്ടക്കത്തില്‍ എത്തിക്കാന്‍ പോലുമായില്ല. എതിരാളിയെ പിന്‍കോര്‍ട്ടില്‍ ഒതുക്കുന്നതില്‍ പരാജയപ്പെട്ട സൈനക്ക് അതുകൊണ്ടുതന്നെ തന്റെ മുന്‍കോര്‍ട്ടില്‍ വന്നുപതിച്ച ഷിക്‌സിയാന്റെ കനത്ത സ്മാഷുകള്‍ എടുക്കാനായില്ല. സൈനയുടെ ശക്തിയായ നീണ്ട റാലികള്‍ക്ക് അവസരം നല്‍കാതെ പോയന്റ് നേടുകയെന്ന തന്ത്രം ചൈനീസ് താരം വിജയകരമായി നടപ്പാക്കുകയും ചെയ്തപ്പോള്‍ രണ്ടാം സെറ്റിലെ കഥയും വ്യത്യസ്തമായിരുന്നില്ല. അതിവേഗം 15-7 ന്റെ ലീഡിലേക്ക് കുതിച്ച ഷിക്‌സിയാനെതിരെ അല്‍പമൊന്നു ചെറുത്തുനില്‍ക്കാന്‍ ഹൈദരാബാദുകാരി ശ്രമം നടത്തിയെങ്കിലും അവസാനഘട്ടത്തില്‍ ആഞ്ഞടിച്ച ചൈനക്കാരി 21 മിനിറ്റില്‍ സെറ്റ് സ്വന്തമാക്കി സെമിയിലേക്ക് കുതിച്ചു.

മിക്‌സഡ് ഡബിള്‍സില്‍ ഒമ്പതാം സീഡായ ഡിജുവും ജ്വാലയും 16-21, 19-21ന് കൊറിയയുടെ 12ാം സീഡ് സുങ് ഹ്യൂന്‍-യുങ് ഇയൂന്‍ ജോടിയോടാണ് തോറ്റത്. ആദ്യ സെറ്റിനിടെ പുറംവേദന അലട്ടിയ ഡിജുവിന്റെ നീക്കങ്ങള്‍ക്ക് വേഗത കുറഞ്ഞത് ഇന്ത്യന്‍ സഖ്യത്തിന് വിനയായി. പിന്‍കോര്‍ട്ടില്‍ നിന്ന് സ്വ:തസിദ്ധമായ ശൈലിയില്‍ ഉയര്‍ന്നുചാടി സ്മാഷ് ചെയ്യാന്‍ ഡിജുവിനെ പരിക്ക് അനുവദിക്കാതിരുന്നതോടെ തന്നെ ഇന്ത്യന്‍ ജോടിയുടെ വിധിയെഴുതിയിരുന്നു. 15ാം സീഡായ സനേവ്-രൂപേഷ് ജോടി 16-21, 16-21ന് എട്ടാം സീഡ് ഡെന്മാര്‍ക്കിന്റെ ലാര്‍സ് പാസ്‌കെ-യൊനാസ് റാസ്മുസന്‍ സഖ്യത്തോടും ജ്വാല-അശ്വനി സഖ്യം 14-21, 15-21ന് ആറാം സീഡ് കൊറിയയുടെ യുങ് ഹാ-മിങ് കിം ജോടിയോടുമാണ് തോറ്റത്.

Reported by Madhyamam
28th August 2010 06:40:37 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations