Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
വിദേശ ഫണ്‌ടുകള്‍ നിയന്ത്രിക്കാനുള്ള ബില്ല്‌ ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ ഫണ്‌ടുകള്‍ ഒഴുകുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയില്‍ രാജ്യത്തേക്കെത്തുന്ന വിദേശ ഫണ്‌ടുകള്‍ നിയന്ത്രിക്കാനുള്ള ബില്ല്‌ ലോക്‌സഭ പാസാക്കി. ബില്ലിന്‌ രാഷ്ട്രപതി അംഗീകാരം നല്‌കുന്നതോടെ മതസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഉള്‍പ്പെടെയുള്ള ട്രസ്റ്റുകളും മറ്റും വിദേശഫണ്‌ടുകള്‍ സ്വീകരിക്കുന്നതിന്റെ കണക്കുകള്‍ ബോധിപ്പിക്കണം. എന്നാല്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്ക്‌ നിയമാനുസൃതമായ ഫണ്‌ടുകള്‍ സ്വീകരിക്കാന്‍ ഈ നിയമം തടസമാകില്ലെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌ മാക്കന്‍ വ്യക്തമാക്കി. രാജ്യത്തെ 40,000-ത്തോളം സംഘടനകള്‍ വിദേശ ഫണ്‌ടുകള്‍ സ്വീകരിക്കുന്നുണ്‌ട്‌. എന്നാല്‍, ഇവയില്‍ പകുതിയും കണക്കില്‍ പെടാത്തവയാണ്‌. ഈ സാഹചര്യത്തിലാണ്‌ കുറച്ചു കൂടി കടുത്ത നിയമം ആവശ്യമായി വരുന്നതെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭ കഴിഞ്ഞാഴ്‌ച തന്നെ ഈ ബില്ല്‌ പാസാക്കിയിരുന്നു. 1976-ലെ വിദേശ സഹായ നിയന്ത്രണ നിയമം മാറ്റിയാണ്‌ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ബില്ലായി അവതരിപ്പിച്ചത്‌. സന്നദ്ധ സംഘടനകളുടെ മറവില്‍ ഭീകരവാദം വളര്‍ത്തുന്ന അല്‍- ഖ്വൊയ്‌ദ എന്‍.ഡി.എഫ്‌ പോലുള്ള സംഘടനകളിലേക്ക്‌ വിദേശ ഫണ്‌ടുകള്‍ എത്തിക്കുന്നത്‌ അന്വേഷിച്ച്‌ കണെ്‌ടത്തണമെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്ത പി.ടി തോമസ്‌ എംപി ആവശ്യപ്പെട്ടു. സംസ്ഥാനത്തേക്ക്‌ കണെ്‌ടയ്‌നറുകളിലായി എത്തുന്ന വ്യാജ കറന്‍സികള്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കൈയില്‍ എത്തുന്നതിനെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണം. അതേസമയം, നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും ചാരിറ്റബിള്‍ സംഘങ്ങളുടെയും സേവനത്തെ വിലമതിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Reported by Deepika
28th August 2010 06:24:34 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations