Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പാക്കിസ്ഥാനുമായുള്ള ചര്‍ച്ച തുടരണം: മന്‍മോഹന്‍സിംഗ്‌
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ചില ശക്തികള്‍ ഇന്ത്യ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നുണെ്‌ടങ്കിലും ആ രാജ്യവുമായി ചര്‍ച്ച തുടരണമെന്നാണ്‌ ആഗ്രഹമെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌. ന്യൂഡല്‍ഹിയില്‍ ലോകമെങ്ങുമുള്ള ഇന്ത്യന്‍ സ്ഥാനപതിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന്‌ ഇന്ത്യയ്‌ക്കു വിഷമതകളും മോശം പെരുമാറ്റവുമുണെ്‌ടങ്കിലും ആ രാജ്യവുമായി നല്ല ബന്ധമാണ്‌ നാം ആഗ്രഹിക്കുന്നത്‌. അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ ദൗത്യങ്ങള്‍ തടസപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചു.

പാക്കിസ്ഥാനിലെ ചില ശക്തികളാണ്‌ കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമണമുള്‍പ്പെടെയുള്ള അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ ദൗത്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കു പിന്നില്‍. പ്രശ്‌നങ്ങള്‍ ഏറെ അവശേഷിക്കുന്നുണെ്‌ടങ്കിലും ചര്‍ച്ച തുടരുകതന്നെ വേണം.-പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം അനിവാര്യമാണെന്നു വൈകാതെ പാക്കിസ്ഥാന്‍ തിരിച്ചറിയുമെന്നും ഡോ.മന്‍മോഹന്‍സിംഗ്‌ കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തെ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണ, ആഭ്യന്തരമന്ത്രി പി.ചിദംബരം തുടങ്ങിയവരും അഭിസംബോധന ചെയ്‌തു. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 119 ഇന്ത്യന്‍ സ്ഥാനപതിമാരാണ്‌ പങ്കെടുക്കുന്നത്‌.

Reported by Deepika
28th August 2010 05:08:11 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations