Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
എം.പിമാരുടെ ശമ്പളവര്‍ധന; ബില്‍ ലോക്‌സഭ പാസാക്കി
ന്യൂദല്‍ഹി: എം.പിമാരുടെ ശമ്പളവര്‍ധനയുമായി ബന്ധപ്പെട്ട ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. തങ്ങളുടെ ശമ്പളാദി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് എം.പിമാരുടെ സമിതി തന്നെ തീരുമാനമെടുക്കുന്നതില്‍ മാറ്റം വേണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടതു മാറ്റി നിര്‍ത്തിയാല്‍ ബില്ലിനെ എല്ലാവരും ഒറ്റയടിക്ക് പിന്തുണക്കുകയായിരുന്നു.

16,000 രൂപയില്‍നിന്ന് അര ലക്ഷമായായാണ് എം.പിമാരുടെ ശമ്പളം വര്‍ധിപ്പിച്ചത്. പാര്‍ലമെന്റ് നടക്കുമ്പോഴും സഭാ സമിതികളില്‍ ഹാജരാകുമ്പോഴും ദൈനംദിന അലവന്‍സ് 1000 രൂപയായും ഉയര്‍ത്തി. മണ്ഡല ചെലവ്, ഓഫിസ് ചെലവുകളുടെ അലവന്‍സ് എന്നിവയും ഗണ്യമായി ഉയര്‍ത്തി. യാത്രാപ്പടിയും കുത്തനെ കൂട്ടി. പെന്‍ഷന്‍ തുക 20,000മായും ഉയര്‍ത്തി. ഇനി രാജ്യസഭ കൂടി പാസാക്കിയാല്‍ വര്‍ധന പ്രാബല്യത്തില്‍വരും. പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍ കുമാര്‍ ബന്‍സലാണ് ബില്‍ അവതരിപ്പിച്ചത്. എം.പിമാരുടെ ശമ്പളാദി കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സ്വതന്ത്ര സമിതി വേണമെന്ന് എല്‍.കെ. അദ്വാനി ആവശ്യപ്പെട്ടു.

എന്നാല്‍ ഭരണഘടനാപരമായി സ്വന്തം ശമ്പളം നിര്‍ണയിക്കാനുള്ള അവകാശം എം.പിമാര്‍ക്കുണ്ടെന്നും അതില്‍ അപാകതയൊന്നുമില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. സഭ തടസ്സപ്പെടുത്തുന്ന പക്ഷം എം.പിമാരുടെ ഒരുദിവസത്തെ ശമ്പളം തടയണമെന്ന് കോണ്‍ഗ്രസിലെ സഞ്ജയ് നിരുപം നിര്‍ദേശിച്ചു. എം.പിമാരുടെ വര്‍ധിപ്പിച്ച ശമ്പള ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ 118 കോടി അധികം കണ്ടെത്തണം. ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ച ഇടതു പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു.

എം.പിമാരുടെ ശമ്പളാദി ആനുകൂല്യങ്ങള്‍ ഗണ്യമായി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ ഉള്ളടക്കത്തോട് ഇടതുപാര്‍ട്ടികള്‍ക്കും വിയോജിപ്പില്ല. എന്നാല്‍ പാര്‍ലമെന്ററി സമിതി തന്നെ തങ്ങളുടെ ശമ്പളം ഉയര്‍ത്തണമെന്നാവശ്യപ്പെടുന്നത് ധാര്‍മികമായി ശരിയല്ല എന്നതു കൊണ്ടാണ് ബില്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഇടതു എം.പിമാര്‍ അറിയിച്ചു. എം.പിമാരുടെ ശമ്പളത്തില്‍ മൂന്നിരട്ടി വര്‍ധനയാണ് വരുത്തിയത്. ഇതും അപര്യാപ്തമാണെന്ന് ഒരു വിഭാഗം എം.പിമാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് 10,000 രൂപയുടെ അധിക വര്‍ധന കൂടി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ശമ്പളവര്‍ധനയെ എല്ലാ പാര്‍ട്ടികളും തത്ത്വത്തില്‍ സ്വാഗതം ചെയ്യുകയായിരുന്നു.

Reported by Madhyamam
28th August 2010 04:50:04 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations