Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
യു.ഡി.എഫിലേക്ക് വന്നവര്‍ക്ക് അവരുടെ സീറ്റുകള്‍ നല്‍കാനാവില്ല -ബാലകൃഷ്ണപിള്ള
കൊല്ലം: ഇടതുമുന്നണിയില്‍ നിന്ന് യു.ഡി.എഫിലേക്ക് വന്നവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവര്‍ ജയിച്ച സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് ആര്‍. ബാലകൃഷ്ണപിള്ള. വെള്ളിയാഴ്ച ചേര്‍ന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യു.ഡി.എഫ് നേതൃയോഗം അത്തരമൊരു തീരുമാനം എടുത്തുകഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തോല്‍പിച്ചാണ് അവരവിടെ വിജയിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ അടിസ്ഥാനത്തില്‍ ജയിച്ച സീറ്റ് കിട്ടണമെന്ന് പ്രതീക്ഷിക്കണ്ട. അപ്രകാരം ചെയ്താല്‍ അത് മല്‍സരിച്ച് തോറ്റ യു.ഡി.എഫ് സ്ഥാനാര്‍ഥിയോടും അവിടത്തെ പ്രവര്‍ത്തകരോടും ചെയ്യുന്ന അപരാധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ജെ ജോസഫ് കൂടി വന്നതോടെ കേരള കോണ്‍ഗ്രസ്(എം) വലിയ പാര്‍ട്ടിയായല്ലോയെന്നും അതിനാല്‍ അവര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കേണ്ടിവരില്ലേയെന്നും ചോദിച്ചപ്പോള്‍ എന്റെ പാര്‍ട്ടിയും വലുതാണെന്നും അങ്ങനെ നോക്കിയാല്‍ സീറ്റ് വിഭജനം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Reported by Madhyamam
28th August 2010 04:47:11 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations