Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
മഅ്ദനിയുടെ ഗണ്‍മാന് സാരമായ പരിക്ക്; തുടര്‍ ചികില്‍സ വേണം -മെഡിക്കല്‍ ബോര്‍ഡ്
കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ മുന്‍ ഗണ്‍മാന്‍ ഷാജഹാന്‍ കൊല്ലത്ത് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരായി. ഷാജഹാന്റെ കാല്‍മുട്ടിന് സാരമായ പരിക്കുണ്ടെന്ന് സ്ഥിരീകരിച്ച ബോര്‍ഡ് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. അതിന് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. കൊല്ലം ജില്ലാ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് ആശുപത്രി സൂപ്രണ്ട് ഡോ. സൂസന്‍ മാത്യു, ഓര്‍ത്തോവിഭാഗം ഡോക്ടര്‍ സര്‍ജന്‍ എന്നിവര്‍ ഷാജഹാനെ പരിശോധന നടത്തിയത്. എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് പരിശോധന നടത്തിയത്.

ഷാജഹാന്റെ മെഡിക്കല്‍ ലീവുമായി ബന്ധപ്പെട്ട് നിലനിന്ന സംശയം ദൂരീകരിക്കാനാണ് കൊല്ലം എസ്.പി ഹര്‍ഷിത അട്ടല്ലൂരി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.ജെ. ലീനക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറിയിട്ടുണ്ട്. ഡി.എം.ഒ എസ്.പിക്ക് റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. ബംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യ പ്രതികളുമായി മഅ്ദനി കുടകില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിക്കുന്ന കര്‍ണാടക പൊലീസ് മഅ്ദനിയുടെ അംഗരക്ഷകനായിരുന്ന ഷാജഹാനില്‍ നിന്ന് മൊഴിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെയാണ് ഷാജഹാന്‍ അവധിയില്‍ പ്രവേശിച്ചത്. അനധികൃതമായാണ് മെഡിക്കല്‍ അവധിയെടുത്തിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി, ഡിവൈ.എസ്.പി എന്നിവര്‍ക്ക് മുമ്പാകെ നല്‍കിയ മൊഴിയില്‍ ഇക്കാര്യം നിഷേധിക്കുകയും സംസ്ഥാന പൊലീസ് അനുമതി നല്‍കിയാല്‍ കര്‍ണാടക പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സന്നദ്ധനാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കുടകില്‍ ഗൂഢാലോചന നടന്നതായി കര്‍ണാടക പൊലീസ് ആരോപിക്കുന്നത് 2007 അവസാനമാണ്. എന്നാല്‍ ഷാജഹാനെ 2008 ഫെബ്രുവരി ഒന്നിനാണ് മഅ്ദനിയുടെ ഗണ്‍മാനായി നിയമിച്ചതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

Reported by Madhyamam
28th August 2010 04:41:03 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations