Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കരയിലേക്ക് ഒരു കടല്‍ ദൂരം
 

ലോകപ്രശസ്തനായ സാഹിത്യകാരനാണ് അനൂപ് ചന്ദ്രന്‍. എഴുത്തിന്റെ മനോഹാരിത വായനക്കാരിലേക്ക് പകരുന്ന അനൂപ് ചന്ദ്രന് മറ്റൊരു സിദ്ധി കൂടിയുണ്ട്. അതീന്ദ്രീയ ജ്ഞാനം. അയാളിലുണ്ടാകുന്ന വെളിപാടുകള്‍ സമൂഹത്തില്‍ സംഭവിക്കുമെന്നതിനാല്‍ എല്ലാവരും അത്ഭുതത്തോടെയും ബഹുമാനത്തോടെയുമാണ് അയാളെ നോക്കുന്നത്.

ഒരു ദിവസം അനൂപ് ചന്ദ്രന്‍ കണ്ട സ്വപ്നം അയാളുടെ തന്നെ മരണമാണ്. ഇതിന് മുമ്പ് ഇങ്ങനെ കണ്ട കാര്യങ്ങളൊക്കെ സത്യമായിരിക്കുന്നു. അതുകൊണ്ടു തന്നെ തന്റെ മരണവും ഉടന്‍ സംഭവിക്കുമെന്ന് മനസിലാക്കാം. മരണത്തിനുള്ള തയാറെടുപ്പുകളാണ് പിന്നീട് അനൂപ് ചന്ദ്രന്റെ ജീവിതത്തിലുണ്ടായത്.

അനൂപ് ചന്ദ്രന്റെ ജീവിതത്തില്‍ പലഘട്ടങ്ങളിലായി സ്വാധീനം ചെലുത്തിയ സ്ത്രീകള്‍. ഇവരിലൂടെ അനൂപ് ചന്ദ്രന്‍ എന്ന വ്യക്തിത്വത്തെ തിരയുകയാണ് കരയിലേക്ക് ഒരു കടല്‍ ദൂരം എന്ന ചിത്രത്തിലൂടെ സംവിധായകന്‍ വിനോദ് മങ്കര.

ഐ.റ്റി.എല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനോദ് മങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനൂപ് ചന്ദ്രനായി ഇന്ദ്രജിത്ത് എന്നിവര്‍ അഭിനയിക്കുന്നു.  മംമ്ത മോഹന്‍ദാസ്, ലക്ഷ്മി ശര്‍മ്മ, ധന്യാമേരിവര്‍ഗീസ്, സരയു എന്നിവരാണ് പ്രധാന വേഷങ്ങള്‍ എത്തുന്നത്.

ജഗതി ശ്രീകുമാര്‍, ബിജുക്കുട്ടന്‍, അനൂപ് ചന്ദ്രന്‍, സാജന്‍ പള്ളുരുത്തി, ഒറ്റപ്പാലം പപ്പന്‍, ടി.പി മാധവന്‍, കൊച്ചു പ്രേമന്‍, ശ്രീദേവി ഉണ്ണി, ശുഭലക്ഷ്മി എന്നിവരാണ് മറ്റ് താരങ്ങള്‍.

സംഗീതത്തിന് ഏറെ പ്രധാന്യമുള്ള ഈ ചിത്രത്തില്‍ ഒ.എന്‍.വി എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. കെ.ജെ യേശുദാസ്, മധു ബാലകൃഷ്ണന്‍, വേണു ഗോപന്‍, ചിത്ര, സുജാത എന്നിവരാണ് ഗാനങ്ങളാലപിക്കുന്നത്.

കാമറ - കണ്ണന്‍, കല- അനീഷ് കൊല്ലം, സ്റില്‍സ് - അനില്‍ വന്ദന, എഡിറ്റര്‍ - മഹേഷ് നാരായണന്‍.  പാലക്കാട് ഒളപ്പമണ്ണ എന്നിവിടങ്ങളിലായി കരയിലേക്കൊരു കടല്‍ ദൂരം ചിത്രീകരണം പൂര്‍ത്തിയാകുന്നു.

Reported by Deepika
27th August 2010 04:34:02 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations