Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കലാഭവന്‍മണിയുടെ ഓറഞ്ച്
 

യാക്കോബി 'ഓറഞ്ച്' എന്ന പേരുള്ള ലോറിയുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൈറേഞ്ചിലെത്തിയതാണ്. നാട്ടുകാര്‍ക്ക് കൂടതലൊന്നും അറിയില്ല. കമ്പത്തു സ്ഥിരതാമസമാക്കിയ യാക്കോബി ഭാര്യ സരിതയും പ്ളസ്വണ്‍ വിദ്യാര്‍ഥിനിയായ മകള്‍ ദിയയുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. വീടിന്റെ കുറച്ചകലെയായി വര്‍ക്ക്ഷോപ്പ് നടത്തുന്ന ആശാനും പണിക്കാരനായ സജീവനും ആലാവുക്കയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ആശാനും യാക്കോബിയും ഒരുമിച്ചാണ് ഇവിടെയെത്തിയത്.

യാക്കോബിയുടെ ജീവിതത്തിലേക്ക് രണ്ടു പേര്‍ കടന്നുവരുന്നതോടെയാണ് കഥയില്‍ വഴിത്തിരിവുണ്ടാകുന്നത്. ഒരിക്കല്‍ ഒരു യാത്രക്കിടയില്‍ ഒരു ചെറുപ്പക്കാരന് യാക്കോബി ലിഫ്റ്റ് കൊടുക്കുന്നു. 
 
ജോലി തേടിയുള്ള യാത്രയായിരുന്നു ജിത്തുവിന്റേത്. പക്ഷേ യാക്കോബിയുടെ അശ്രദ്ധ കാരണം പറഞ്ഞ സമയത്ത് സ്ഥലത്തെത്താന്‍ കഴിയാതിരുന്നതിനാല്‍ ജിത്തുവിന്  ജോലി കിട്ടിയില്ല. തിരിച്ചു പോകാന്‍ മടി കാണിച്ച ജിത്തുവിനെ തന്നോടൊപ്പം ചേര്‍ക്കുന്നു. വര്‍ക്ക്ഷോപ്പില്‍ ജോലിയും ശരിയാക്കി കൊടുക്കുന്നു.

ദിവസങ്ങള്‍ കടന്നുപോയതോടെ ജിത്തു യാക്കോബിയുടെ വീട്ടിലെ ഒരംഗത്തെ പോലെയായി. പക്ഷേ ജിത്തുവിന്റെ മനസ് തിരിഞ്ഞത് ദിയയിലേക്കായിരുന്നു. ജിത്തു ദിയ പ്രണയം ഒരു പ്രശ്നമായി മാറുന്ന അവസ്ഥയിലാണ് ബാബുട്ടന്‍ കമ്പത്തെത്തുന്നത്.

ബാബുട്ടനും ലോറി ഡ്രൈവറാണ്. യാത്രയ്ക്കിടയില്‍ കമ്പത്തെത്തിയപ്പോള്‍ വണ്ടി ബ്രേക്ക്ഡൌണായി. വര്‍ക്ക്ഷോപ്പിലെ സംസാരത്തിനിടയിലാണ് യാക്കോബിയേയും കാണുന്നത്. അവര്‍ ഇരുവരും പരിചയക്കാരായിരുന്നു. പക്ഷേ യാക്കോബിക്കു എന്തോ മറച്ചുവയ്ക്കാന്‍ വ്യഗ്രത കാണിക്കുന്നതുപോലെ. ഏതായാലും രണ്ടു ദിവസം ബാബുട്ടന്‍ കമ്പത്തു തന്നെതാമസിച്ചു.

ആരില്‍ നിന്നോ രക്ഷപെടാന്‍ വേണ്ടിയാണോ നാട് വീടും ഉപേക്ഷിച്ച് ഇവിടെയെത്തിയത് ആ വ്യക്തിയാണ് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം യാക്കോബി കാണുന്നത്. ഒരുദിവസം ബാബുട്ടന്‍ യാക്കോബിയെതേടി വീട്ടിലെത്തുന്നു. അവിടെ കണ്ടത് ഭാര്യ സരിതയെ ആയിരുന്നു. ബാബുട്ടനെ കണ്ട് സരിത ഞെട്ടുന്നു.  കണ്ടുമുട്ടല്‍ യാക്കോബിയുടെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷഭരിതങ്ങളായ മുഹൂര്‍ത്തങ്ങളാണ് ഓറഞ്ച് എന്ന ചിത്രത്തില്‍  ദൃശ്യവല്‍ക്കരിക്കുന്നത്.

ബിജുവര്‍ക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓറഞ്ച് എന്ന ചിത്രത്തില്‍ യാക്കോബിയായി കലാഭവന്‍മണിയും ബാബുട്ടനായി ബിജുമേനോനും സരിതയായി ലെനയും അഭിനയിക്കുന്നു. പുതുമുഖങ്ങളായ പ്രകാശ്നാഥ് ജിത്തുവായും, ദിയാബാബു ദിയയായും ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സ്വരാജ് ഫിലിംസിന്റെ ബാനറില്‍ രവി ബാംഗൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സലീംകുമാര്‍, തമിഴ്നടന്‍ ശരവണന്‍, മച്ചാന്‍ വര്‍ഗീസ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സോനാ നായര്‍, മീനാ ഗണേഷ്, കോവൈ ബിന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ബിജു വര്‍ക്കിയും സുരേഷ് കൊച്ചമ്മിണിയും ചേര്‍ന്നാണ് ഓറഞ്ചിന്റെ കഥയെഴുതിയത്. റഫീഖ് അഹമ്മദ്, സി ആര്‍ മേനോന്‍ എന്നിവരുടെ  വരികള്‍ക്ക് ഈണം പകരുന്നത് മണികാന്ത് കദരിയും അഫ്സലുമാണ്. എസ് രാമലിംഗമാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

കല-മണി മണ്ണാര്‍ക്കാട്, മേക്കപ്പ് - ബിനീഷ് ഭാസ്കര്‍, വസ്ത്രാലങ്കാരം- സുനില്‍ റഹ്മാന്‍, സ്റ്റില്‍സ് - സലീഷ് പെരിങ്ങോട്ടുകര, പരസ്യകല- കോളിന്‍സ് ലിയോഫില്‍, അസോസിയേറ്റ് ഡയറക്ടര്‍ - അനില്‍ മാത്യൂസ്, സംഘട്ടനം - മാഫിയശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ചയ് പടിയൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോബി ജോണ്‍. ഓറഞ്ച് രമ്യാ റിലീസ് തിയറ്ററിലെത്തിക്കുന്നു.

Reported by Manorama
27th August 2010 04:07:23 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations