Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
യുഎസ് പൌരനെ ഉത്തരകൊറിയ മോചിപ്പിച്ചു

സോള്‍: ഉത്തരകൊറിയയില്‍ തടവിലാക്കപ്പെട്ട യുഎസ് പൌരന്‍ മാഹ്ലി ഗോമസ്(31) മോചിതനായി. മുന്‍ യുഎസ് പ്രസിഡന്റും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ യുഎസ് പൌരന്റെ മോചനത്തിനായി ഉത്തരകൊറിയയില്‍ എത്തിയിരുന്നു. രാജ്യത്തെ നേതൃനിരയില്‍ രണ്ടാമനായ കിം യോങ് നാമുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് മാഹ്ലി ഗോമസിനെ മോചിപ്പിക്കാന്‍ ധാരണയായത്. അനധികൃതമായി രാജ്യത്തുകടന്നതിന് എട്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു ഇയാള്‍. ജിമ്മി കാര്‍ട്ടര്‍ക്കൊപ്പം ഗോമസ് ഇന്ന് അമേരിക്കയിലേക്കു പോകും.

കഴിഞ്ഞ ജനുവരിയിലാണ് ഗോമസ് ഉത്തരകൊറിയയുടെ പിടിയിലാകുന്നത്. സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ   ഭാഗമായാണ് ഇയാള്‍ ഉത്തര കൊറിയയില്‍ എത്തിയതെന്നാണ് വിശദീകരണം. കഴിഞ്ഞ രണ്ടു ദിവസമായി തലസ്ഥാനമായ പ്യോങ്യാങ്ങിലുണ്ടായിരുന്ന  ജിമ്മി കാര്‍ട്ടര്‍ ഉത്തരകൊറിയയുടെ ആണവ കാര്യത്തിലും നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാക്കിയ ശേഷമാണ് മടങ്ങുന്നത്. ആണവ വിഷയത്തില്‍ ചര്‍ച്ചകളിലേക്കു തിരിച്ചുവരാന്‍ സന്നദ്ധമാണെന്ന് കിം യോങ് നാമം സമ്മതിച്ചതായി ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ടു ചെയ്തു. കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണാവായുധ വിമുക്തമാക്കാന്‍ ഉത്തരകൊറിയ സന്നദ്ധമാണെന്നും കിം യോങ് നാമം അഭിപ്രായം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ളിന്റനും ഇതുപോലൊരു മോചനശ്രമത്തിന് ഉത്തരകൊറിയയില്‍ എത്തിയിരുന്നു. അനധികൃതമായി അതിര്‍ത്തി കടന്നതിന് പിടിയിലായ രണ്ടു യുഎസ് പത്രപ്രവര്‍ത്തകരെ മോചിപ്പിക്കാനായിരുന്നു അത്.

Reported by Manorama
27th August 2010 03:27:10 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations