Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഭീകരത: അമേരിക്കയുടെ വിശ്വാസ്യത തകര്‍ന്നു- സിഐഎ

വാഷിങ്ട: ഹെഡ്ലി സംഭവത്തോടെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ന്നതായി സിഐഎ രേഖ. ഭീകരത കയറ്റുമതിചെയ്യുന്ന രാജ്യമായാണ് ഇപ്പോള്‍ അമേരിക്കയെ മറ്റുള്ളവര്‍ വീക്ഷിക്കുന്നതെന്ന് വിലയിരുത്തുന്ന സിഐഎ രേഖ വിക്കിലീക്ക്സ് വെബ്സൈറ്റാണ് പുറത്തുവിട്ടത്. രഹസ്യാന്വേഷണവിവരങ്ങള്‍ കൈമാറുന്നതിലും അറസ്റിലാകുന്നവരെ വിട്ടുകൊടുക്കുന്നതിലും വിദേശസര്‍ക്കാരുകള്‍ നിരുപാധികമായി അമേരിക്കയോട് സഹകരിക്കാന്‍ സാധ്യത കുറഞ്ഞതായും സിഐഎ ഭയക്കുന്നു. മനുഷ്യാവകാശ സംരക്ഷണത്തിന് ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ വിക്കിലീക്ക്സ് ചോര്‍ത്തിയ 90,000ല്‍പരം അമേരിക്കന്‍ സൈനികരഹസ്യങ്ങളുടെ കൂട്ടത്തിലാണ് ഈ രേഖയുമുള്ളത്. അഫ്ഗാന്‍യുദ്ധത്തില്‍ അമേരിക്ക നേരിടുന്ന തിരിച്ചടികള്‍ വ്യക്തമാക്കുന്ന രേഖകള്‍ വിക്കിലീക്ക്സ് നേരത്തെ പുറത്തുവിട്ടിരുന്നു. രണ്ടാംഘട്ടമായി പുറത്തുവിട്ട രേഖയിലാണ് അമേരിക്കന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികള്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന് സിഐഎ സമ്മതിക്കുന്ന ഭാഗമുള്ളത്. മുംബൈ ഭീകരാക്രമണം ആസൂത്രണംചെയ്ത ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ കുറ്റസമ്മതം അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണ്. ദാവൂദ് ഗീലാനി എന്നായിരുന്നു ഹെഡ്ലിയുടെ പേര്.

 അമേരിക്കയിലും ഇന്ത്യയിലും പാകിസ്ഥാനിലും സ്വതന്ത്രമായി വിഹരിക്കാന്‍ ലഷ്കര്‍ നിര്‍ദേശപ്രകാരം ഇയാള്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന് പേര് മാറ്റുകയായിരുന്നു. ഭീകരാക്രമണത്തിനു മുന്നോടിയായി ഹെഡ്ലി മുംബൈ സന്ദര്‍ശിച്ച് നിരീക്ഷണറിപ്പോര്‍ട്ട് ലഷ്കര്‍ ഇ തോയ്ബയ്ക്ക് കൈമാറി-സിഐഎ രേഖയില്‍ പറയുന്നു. അമേരിക്കന്‍മണ്ണില്‍നിന്ന് ഇത്തരം ഭീകരര്‍ ഉയര്‍ന്നുവന്നത് രാജ്യത്തിന്റെ വിശ്വാസ്യതയ്ക്ക് ഏറ്റ ആഘാതമാണ്. അമേരിക്കയില്‍നിന്നുള്ള അഞ്ച് യുവാക്കള്‍ 'ജിഹാദില്‍' പങ്കുചേരാന്‍ പോകവെ പാകിസ്ഥാനില്‍ അറസ്റിലായി. വിദേശരാജ്യങ്ങളില്‍ പിടിയിലാകുന്ന ഭീകരരെ വിട്ടുതരണമെന്ന് അമേരിക്ക ആവശ്യപ്പെട്ടാല്‍ അവര്‍ തത്തുല്യമായ ആവശ്യങ്ങള്‍ ഉന്നയിച്ചേക്കാം. ഉദാഹരണത്തിന്, 2005ല്‍ ഇറ്റലിയില്‍ ഈജിപ്തുകാരനായ പുരോഹിതനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇറ്റാലിയന്‍ കോടതി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ് വാറന്റ് പുറപ്പെടുവിച്ചു. അമേരിക്കയുടെ കസ്റഡിയിലുള്ള റംസി ബിന്‍ അല്‍ഷിബ് എന്ന ഭീകരനെ മൊഴിനല്‍കാന്‍ വിട്ടുകൊടുക്കാത്തതിനാല്‍, സെപ്തംബര്‍ 11 ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന അബ്ദുള്‍ഗനി സൌദിയെ ജര്‍മന്‍ കോടതി വിട്ടയച്ചു. അമേരിക്കയുടെ നിലപാട് ദുര്‍ബലമായതിന് ഇത്തരം പല സംഭവങ്ങളും ചൂണ്ടിക്കാണിക്കാന്‍ കഴിയുമെന്ന് സിഐഎ രേഖയില്‍ പറയുന്നു. സൈനികരഹസ്യങ്ങള്‍ ചോര്‍ത്തിയതിന് വിക്കിലീക്ക്സ് തലവന്‍ ജൂലിയന്‍ അസാഞ്ചയോട് പകവീട്ടാന്‍ അമേരിക്ക ശ്രമിച്ചുവരികയാണ്. അസാഞ്ചയെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കമുണ്ടായെങ്കിലും ലോകവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ശ്രമം ഉപേക്ഷിച്ചു. ഓസ്ട്രേലിയക്കാരനായ അസാഞ്ചെ(39) കംപ്യൂട്ടര്‍ വിദഗ്ധനും പത്രപ്രവര്‍ത്തകനുമാണ്. അസാഞ്ചെ ഉള്‍പ്പടെ അഞ്ച് പൂര്‍ണസമയ പ്രവര്‍ത്തകരും 80 സഹായികളുമാണ് വിക്കിലീക്ക്സിന് പിന്നിലുള്ളത്. 2006ലാണ് വിക്കിലീക്ക്സ് നിലവില്‍വന്നത്.

Reported by Deshabhimani
27th August 2010 03:13:43 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations