Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ആള്‍ട്ടോ കാറില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന രണ്ട്‌ പശുക്കുട്ടികളെ പിടികൂടി; രണ്ട്‌ പേര്‍ ഓടിരക്ഷപ്പെട്ടു
 
കുമ്പള: ആള്‍ട്ടോ കാറില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന രണ്ട്‌ പശുക്കുട്ടികളെ പോലീസ്‌ പിടികൂടി. കാറിലുണ്ടായിരുന്ന കവര്‍ച്ചാ സംഘത്തിലെ രണ്ട്‌ പേര്‍ ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്‌ച പുലര്‍ച്ചെ പച്ചംപള്ളയില്‍ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആള്‍ട്ടോകാറിന്‌ പോലീസ്‌ കൈകാണിച്ചപ്പോള്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. പോലീസ്‌ പിന്‍തുടര്‍ന്നപ്പോള്‍ അമിതവേഗതയില്‍ ഓടിച്ചുപോയ കാര്‍ ബേലൂരിലെത്തിയപ്പോള്‍ ഇടവഴിയില്‍ കാര്‍ ഉപേക്ഷിച്ച്‌ കാറിലുണ്ടായിരുന്ന രണ്ട്‌ പേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കാറില്‍ നിന്നും ഇറങ്ങിയോടിയവരെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. KA.19.N-5485 നമ്പര്‍ ആള്‍ട്ടോകാറിന്റെ പിറകുവശത്തെ സീറ്റിനടിയില്‍ ഒരു പശുക്കുട്ടിയെയും, ഡിക്കിയില്‍ ഒരു പശുക്കുട്ടിയെയും കട്ട്‌ കടത്തുമ്പോഴാണ്‌ പോലീസ്‌ കാര്‍ പിടികൂടിയത്‌. കുമ്പള എ.എസ്‌.ഐ, ടി.എം.തോമസ്‌, കോണ്‍സ്‌റ്റബിള്‍മാരായ സുരേഷ്‌, ഇസ്‌മായില്‍, ഡ്രൈവര്‍ സജീഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പശുക്കളെയും, പശുമോഷണത്തിനുപയോഗിച്ച ആള്‍ട്ടോകാറും കസ്‌റ്റഡിയിലെടുത്തത്‌. മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, ആദൂര്‍, കാസര്‍കോട്‌ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ പശുമോഷണസംഘം സജീവമായിരിക്കുകയാണ്‌.
27th August 2010 01:14:57 PM
 
 
Comments for this news
 
Name: rajesh Date: 28th August 2010 11:01:32 AM
Comments: മേനക ഗാന്ധി അറിയേണ്ട. അറിഞ്ഞാല്‍ ജീവ പര്യന്തം ഉറപ്പാ ഇവന്‍മാര്‍ക്ക്.
Name: faisal Date: 28th August 2010 10:13:46 AM
Comments: ഇവന്മാരെ പിടിച്ചു തൂക്കി കൊല്ലണം അന്നലെ നാട് നന്നാവു
Name: YOUSUF KORIKAR Date: 28th August 2010 12:45:34 AM
Comments: മനശാക്ഷി ഇല്ലാത്തവര്‍ .........
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations