Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
'പ്രവാചക നിന്ദ: എന്തിനു വേണ്ടി': പ്രഭാഷണം വെള്ളിയാഴ്ച്ച
 
ദുബൈ: ദുബായ് ഹോളീ ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി വെള്ളിയാഴ്ച്ച(ഇന്ന്)രാത്രി പത്ത് മണിക്ക് പ്രവാചകനിന്ദ: എന്തിനു വേണ്ടി ? എന്ന വിഷത്തില്‍
ഖിസൈസിലുള്ള ജം ഇയത്തുല്‍ ഇസ്ലാഹ് ഓഡിറേറാറിയത്തില്‍ വെച്ച് എം.എം.അക്ബര്‍ പ്രസംഗിക്കും.

പ്രസ്തുത ചടങ്ങില്‍ ദുബൈ ഗവണ്‍മന്റിന്റെ ഉന്നത ഉദ്യോഗസ്ഥരും ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി പ്രതിനിധികളും മററു അറബ് പ്രമുഖരും
സംബന്ധിക്കും. യു.എ.ഇ. ഇന്ത്യന്‍ ഇസ്ളാഹി സെന്ററാണു അക്ബറിന്റെ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്.

ദുബായിലുള്ള എല്ലാ ഇസ്ളാഹിസെന്ററില്‍ നിന്നും രാത്രി 8 മണിക്ക് വാഹനങ്ങള്‍ പുറപ്പെടും. ഖിസൈസ് ഭാഗത്തേക്ക് പോകുന്ന എല്ലാ ആര്‍.ടി.എ. ബസ്സുകളും കടന്ന്
പോകുന്നത് പ്രഭാഷണ സ്ഥലത്ത്കൂടിയാണ്.. വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.
ഓഡിറേറാറിയത്തിനകത്തും പുറത്തും പരിപാടി വീക്ഷിക്കുവാനുള്ള സജ്ജീകരണങ്ങളും തയ്യാറായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സമകാലിക ലോകത്ത് ഇസ്ളാമിനും അതിന്റെ പ്രവാചകനും നേരെനടക്കുന്ന പ്രചണ്ഡമായ ദുഷ്പ്രചരണത്തിനും വിദ്വേഷത്തിനും പിന്നിലെ കാരണമന്വേഷിക്കലാണു
ഈ ഒരു വിഷയം തെരഞ്ഞെടുക്കാന്‍ മുഖ്യഹേതുവെന്ന് സംഘാടകര്‍ അറിയിച്ചു.
.

പരിപാടി കേള്‍ക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം എര്‍പ്പെട്ടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ആയിരങ്ങളെയാണു അക്ബറിന്റെ പ്രഭാഷണം കേള്‍ക്കാന്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിനോടനുബന്ധിച്ച് ദുബായ് ഗവണ്‍മെന്റിന്റെ അതിഥിയായി എം. എം. അക്ബര്‍ ഇത് അഞ്ചാം തവണയാണു ദുബായിലെത്തുന്നത്. എല്ലാവിഭാഗം ജനങ്ങളും ഒരു പോലെ ഇഷ്ടപ്പെടുന്ന എം.എം. അക്ബറിന്റെ പ്രഭാഷണം ദുര്‍ഗ്രാഹ്യത ഇല്ലാത്തതും തികച്ചും ലളിതവുമാണ്

നിച്ച് ഓഫ് ട്രുത്ത് ഡയറക്റ്ററും സ്നേഹസംവാദം പത്രാധിപരുമായ എം. എം. അക്ബര്‍ ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇംഗ്ളീഷിലും മലയാളത്തിലുമായി നാല്‍പതിലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്.


വെള്ളിയാഴ്ച്ച രാവിലെ ദുബായ് എയര്‍പോര്‍ട്ടിലെത്തുന്ന എം. എം.അക്ബറിനു ദുബായ് ന്താരാഷ്ട്രാ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി പ്രതിനിധികളും ഇന്ത്യന്‍ ഇസ്ളാഹിസെന്റര്‍ നേതാക്കളും പ്രവര്‍ത്തകരും ഊഷ്മളമായ സ്വീകരണം നല്‍കും. ഖതറില്‍ നിന്നാണു അദ്ദേഹം ദുബായിലെത്തുന്നത്. റമദാന്‍ പ്രഭാഷണ പരിപാടിയോടനുബന്ധിച്ച് അദ്ദേഹം ഖത്തറിലെ വിവിധ സ്ഥലങ്ങളില്‍ പങ്കെട്ടുെക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 04 3394464.

27th August 2010 10:08:52 AM
 
 
Comments for this news
 
Name: ABOOBACKAR GOODMORNING ,KHASAB OMAN Date: 28th August 2010 11:36:50 PM
Comments: പ്രവാചക സ്നേഹത്തെ പറ്റിഒരു പ്രഭാഷണം നടത്താനുള്ള അര്‍ഹത ഇപ്പോള്‍ ഏതായാലും അക്ബര്‍ സഹിബിനില്ല ,റസൂല്‍ കരീം സല്ല ല്ലഹു അലൈവസല്ലമയെ പറ്റി മക്കയിലെ വെറും പയ്യ നിന്നു പരിചയ പെടുത്തുന്ന അക്ബര്‍ സാഹിബിന്റെ വീഡിയോ ക്ലിപ്പിംഗ് യു ടുബില്‍ കാണാം ...അബുബക്കര്‍ ഗുട്മോനിംഗ് ,ഖസബ് ,മൊഗ്രാല്‍ പുതൂര്‍ ,ഒമാന്‍
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations