Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കാവിഭീകരതയ്ക്കെതിരില്‍ പോരാടേണ്ടതെങ്ങനെ?

ഒടുവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ഒരു കാര്യം സമ്മതിച്ചു. രാജ്യത്തു കഴിഞ്ഞകാലങ്ങളില്‍ നടന്ന നിരവധി ബോംബ് സ്ഫോടനങ്ങള്‍ ഹിന്ദുത്വഭീകരത രാജ്യത്തു ശക്തമാണെന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും ഈ പ്രവണതയ്ക്കെതിരേ കേന്ദ്ര-സംസ്ഥാനതലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഡല്‍ഹിയില്‍ പോലിസ്-രഹസ്യാന്വേഷണമേധാവികളുടെ ത്രിദിനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ 'കാവിഭീകരത' എന്ന പദമാണ് അദ്ദേഹം ഉപയോഗിച്ചത്. ഹിന്ദുത്വരാഷ്ട്രീയം അഴിച്ചുവിടുന്ന ഭീകരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള തിരിച്ചറിവോടെയാണ് ആഭ്യന്തരമന്ത്രി ഈ പ്രസംഗം നടത്തിയതെങ്കില്‍, ഭീകരവാദികളെ നേരിടാന്‍ നടത്തുന്ന ഔദ്യോഗികനടപടികളില്‍ ആ തിരിച്ചറിവ് പ്രതിഫലിക്കണം. അങ്ങനെ വരുമ്പോള്‍, പുതിയൊരു ദിശയിലേക്കായിരിക്കും രാജ്യം സഞ്ചരിക്കുകയെന്നു നമുക്കു പ്രതീക്ഷിക്കാവുന്നതാണ്.

എന്നാല്‍, അങ്ങനെയൊന്നു സംഭവിക്കുമോ? നമ്മുടെ പൊതുജീവിതത്തില്‍ ഹിന്ദുത്വശക്തികള്‍ നേടിയിട്ടുള്ള സ്വാധീനം കണക്കിലെടുക്കുമ്പോള്‍, നിഷേധരൂപത്തിലായിരിക്കും മറുപടി. ഭീകരത എന്ന വാക്ക് നമ്മുടെ നാട്ടില്‍ മുസ്ലിംകളും ആദിവാസികളും മറ്റും നടത്തുന്ന പോരാട്ടങ്ങളെ സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കാറുള്ളത്. ഇസ്ലാമിക തീവ്രവാദവും മാവോവാദി ഭീകരതയുമാണ് എപ്പോഴും തീവ്രവാദവേട്ടയുടെ ആക്രമണലക്ഷ്യങ്ങള്‍. അടുത്തകാലത്തു 'മുസ്ലിം തീവ്രവാദികളുടെ' മേല്‍ കെട്ടിവയ്ക്കപ്പെട്ട നിരവധി സ്ഫോടനങ്ങളുടെ പിന്നിലുള്ള യഥാര്‍ഥ വില്ലന്‍മാര്‍ ഹിന്ദുത്വവാദികളാണെന്നു തെളിഞ്ഞുകഴിഞ്ഞതിനുശേഷവും, അവര്‍ക്കെതിരേ ഫലപ്രദമായ നടപടികളെടുത്തിട്ടില്ല. എന്നുമാത്രമല്ല, കാവിഭീകരര്‍, മുസ്ലിംകള്‍ക്കും മാവോവാദികള്‍ക്കുമെതിരായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ആവേശത്തോടെ നടത്തിവരുകയുമാണ്. ബി.ജെ.പി നേതാവ് അഡ്വാനി പോലും ഈ ശ്രമങ്ങളില്‍ സജീവമാണ്. ഒരുവശത്ത് കാവിഭീകരത രാജ്യസുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ, മറുവശത്ത് അവര്‍ ഭീകരവാദ വിരുദ്ധയുദ്ധത്തിന്റെ വക്താക്കളാവുകയുമാണ്. ഈ വൈരുധ്യമാണ് തുറന്നുകാട്ടപ്പെടേണ്ടത്. കാവിഭീകരതയെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ അഭിപ്രായപ്രകടനം ആത്മാര്‍ഥമാണെങ്കില്‍ കേന്ദ്രഗവണ്‍മെന്റ്, രണ്ടുംകല്‍പ്പിച്ച് ഒരു പോരാട്ടത്തിനു തയ്യാറാവണം. അതുണ്ടാവുമോ എന്നതാണു സംശയാസ്പദം.
കാവിഭീകരത നിസ്സാര സംഗതിയല്ല; രാജ്യത്തെ ഔദ്യോഗിക അന്വേഷണ ഏജന്‍സികളില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് ശക്തമായി വേരിറക്കാന്‍ കഴിഞ്ഞിട്ടുള്ള സാഹചര്യങ്ങളില്‍ വിശേഷിച്ചും. പോലിസ്, ഐ.ബി, എന്‍.ഐ.എ, എസ്.ഐ.ടി തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇന്ന് ഇത്തരം സ്വാധീനങ്ങളാല്‍ മൂല്യശോഷണം വന്നുകഴിഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയം പോലും മൃദുഹിന്ദുത്വവുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ വെമ്പുന്ന കാലത്ത് ഹിന്ദുത്വഭീകരതയ്ക്ക് തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ എളുപ്പമാണ്. ആഭ്യന്തരമന്ത്രി, അതിനാല്‍ ഒരു പ്രസംഗത്തില്‍ കാവിഭീകരത എന്നു ചുമ്മാതങ്ങു പറഞ്ഞാല്‍ പോരാ. തന്റെ അഭിപ്രായത്തിന്റെ യഥാര്‍ഥ ചൈതന്യത്തിനു നിരക്കുന്ന രീതിയില്‍ ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുനസ്സംവിധാനം ചെയ്യുകയാണു വേണ്ടത്.

Reported by Thejas
27th August 2010 09:23:09 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations