Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കര്‍ണാടക മന്ത്രി ജനാര്‍ദന റെഡ്ഡിക്കെതിരേ അറസ്റ്റുവാറണ്‌ട്‌
ബെല്ലാരി: അനധികൃത ഖനനം നടത്തുന്നതായി ആരോപണം നേരിടുന്ന കര്‍ണാടകയിലെ ടൂറിസം മന്ത്രിയും വ്യവസായിയുമായ ജി. ജനാര്‍ദന റെഡ്ഡിക്കെതിരേ ജാമ്യമില്ലാ അറസ്റ്റു വാറന്റ്‌. കര്‍ണാടക-ആന്ധ്രപ്രദേശ്‌ അതിര്‍ത്തിയിലെ അടയാളങ്ങള്‍ അനധികൃത ഖനനത്തിനുവേണ്‌ടി നശിപ്പിച്ചെന്ന പരാതിയിലാണ്‌ റെഡ്ഡിക്കെതിരേ കോടതി വാറണ്‌ട്‌ പുറപ്പെടുവിച്ചത്‌. റെഡ്ഡിയും മറ്റു ചിലരും ചേര്‍ന്ന്‌ അതിര്‍ത്തിയിലെ അടയാളങ്ങള്‍ നശിപ്പിക്കുന്നതായി ആരോപിച്ചു തപല്‍ നാരായണ റെഡ്ഡിയെന്ന ഖനിയുടമ 2006ല്‍ ആണ്‌ പരാതി നല്‌കിയത്‌.

ഈ കേസില്‍ നേരത്തെ എട്ടു ജാമ്യമില്ലാ അറസ്റ്റു വാറണ്‌ടുകള്‍ റെഡ്ഡിക്കെതിരേ കോടതി പുറപ്പെടുവിച്ചിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ഡിസംബറില്‍ സന്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ഫസ്റ്റ്‌ ക്ലാസ്‌ കോടതിയാണ്‌ റെഡ്ഡിക്കെതിരേ ആദ്യവാറണ്‌ട്‌ പുറപ്പെടുവിച്ചത്‌. ഈ കോടതിയുടെയും ചുമതലയുള്ള കുഡ്‌ലിഗിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ഫസ്റ്റ്‌ ക്ലാസ്‌ കോടതി മജിസ്‌ട്രേറ്റ്‌ ഡി.ജി. പ്രമോദാണ്‌ റെഡ്ഡിക്കെതിരേ പുതിയ വാറണ്‌ട്‌ പുറപ്പെടുവിച്ചത്‌. അടുത്തമാസം 25 വരെയാണ്‌ വാറണ്‌ടിന്റെ കാലാവധി.

Reported by Deepika
27th August 2010 06:09:59 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations