Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കാവിഭീകരത: ആഭ്യന്തര മന്ത്രിക്കെതിരെ ബി.ജെ.പി-ശിവസേന പ്രതിഷേധം
ന്യൂദല്‍ഹി: കാവി ഭീകരതക്കെതിരെ രാജ്യം ജാഗ്രത പുലര്‍ത്തണമെന്ന ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ ലോക്‌സഭയില്‍ ശിവസേന അംഗങ്ങളുടെ ബഹളം. ഹൈന്ദവ മതവുമായി ഭീകരതയെ ചേര്‍ത്തു പറയുന്നത് തീര്‍ത്തും അസ്വീകാര്യമാണെന്ന് ബി.ജെ.പിയും സഭയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ഭീകരര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ അന്വേഷണ വിവരങ്ങള്‍ സഭയെ അറിയിക്കാന്‍ ആഭ്യന്തര മന്ത്രി തയാറാകണമെന്നായിരുന്നു ചിലരുടെ ആവശ്യം.

ഹിന്ദുക്കളെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് ആഭ്യന്തര മന്ത്രി ചിദംബരം നടത്തിയ 'കാവി ഭീകരത' എന്ന പ്രയോഗമെന്ന് ശിവസേന-ബി.ജെ.പി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ചിദംബരം പ്രസ്താവന പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ചന്ദ്രകാന്ത് ഖൈറെ, സുഭാഷ് വാംഗഡെ, ഗണേഷ് ദുദ്‌ഗോങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശിവസേന അംഗങ്ങള്‍ സഭാതളത്തിലിറങ്ങുകയായിരുന്നു. ആഭ്യന്തര മന്ത്രി ചിദംബരം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. നിരവധി സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വ ഭീകരതയുടെ പങ്ക് വെളിച്ചത്തുവന്നതായി ആഭ്യന്തര മന്ത്രി ചിദംബരം ബുധനാഴ്ചയാണ് വെളിപ്പെടുത്തിയത്. രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ഇന്റലിജന്‍സ് മേധാവികളുടെയും വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മന്ത്രി ഇതു പറഞ്ഞത്.

ആനന്ദ്കുമാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി അംഗങ്ങളും ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയും ശിവസേനക്ക് പിന്തുണ നല്‍കി. കാവി സമാധാനത്തിന്റെ പ്രതീകമാണ്. അതിനെ തീവ്രവാദവുമായി ബന്ധിപ്പിക്കരുത്. കാവിക്കെതിരെ മോശം പരാമര്‍ശം നടത്തിയാല്‍ രൂക്ഷമായ പ്രതികരണം മറുഭാഗത്തു നിന്നുണ്ടാകും. ഒരുപക്ഷേ, പ്രതികരണം ഉണ്ടാകട്ടെ എന്നു കരുതിത്തന്നെയാകും മന്ത്രി ഇങ്ങനെ പറഞ്ഞതും- ജോഷി കുറ്റപ്പെടുത്തി.

രാജ്യസഭയിലും പ്രശ്‌നം ഉയര്‍ന്നു. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ഹിന്ദുത്വ ഭീകരത ചര്‍ച്ച ചെയ്യണമെന്ന ആവശ്യം രാംവിലാസ് പാസ്വാനാണ് ഉന്നയിച്ചത്. ആഭ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന നിര്‍ണായക വിഷയം ചര്‍ച്ച ചെയ്യാന്‍ അനുമതി ആവശ്യമാണെന്നായിരുന്നു പാസ്വാന്റെ വാദം.

27th August 2010 06:03:00 AM
 
Related News
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations