Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
സാമ്പത്തിക അസമത്വംമൂലം കുറ്റകൃത്യം പെരുകി -പ്രധാനമന്ത്രി
ന്യൂദല്‍ഹി: രാജ്യത്ത് പണക്കാരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചതിനാല്‍ കുറ്റകൃത്യങ്ങള്‍ പെരുകിയതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടു. ദല്‍ഹിയില്‍ ഡി.ജി.പിമാരുടെയും ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക അസമത്വം, പ്രാദേശിക- ഭാഷാ-വംശീയ ഭിന്നതകള്‍ എന്നിവയെ ചൊല്ലിയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം പൊലീസ് നേരിടുന്ന വെല്ലുവിളികളാണ്. 2003 മുതല്‍ ഇന്ത്യയുടെ സമ്പദ്ഘടനയില്‍ പ്രതിവര്‍ഷം ഏഴു മുതല്‍ ഒമ്പതു ശതമാനം വരെ വളര്‍ച്ചയുണ്ട്.

ആഡംബര ഷോപ്പിങ് മാളുകളും ഭവന വികസന യൂനിറ്റുകളും നഗരങ്ങളില്‍ പെരുകുകയാണ്. എന്നാല്‍, അഞ്ചു വയസ്സിനു ചുവടെയുള്ളവരുടെ പോഷകാഹാരക്കുറവില്‍ ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ പിറകിലാണ് നാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീര്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ പരുക്കന്‍ രീതികള്‍ക്കു പകരം ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. മാവോയിസ്റ്റുകളും മറ്റും ഉയര്‍ത്തുന്ന വെല്ലുവിളി ചെറുക്കാന്‍ പൊലീസ്-അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട പരിശീലനവും ഉപകരണങ്ങളും ലഭ്യമാക്കണം.

പ്രതിഷേധ സമരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാരകമല്ലാത്ത മാര്‍ഗങ്ങള്‍ പ്രയോഗിക്കാന്‍ സേനയെ പരിശീലിപ്പിക്കണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ കേന്ദ്രീകൃത നടപടികള്‍ ആവശ്യമാണ്. എല്ലാറ്റിനും ഒരേ രീതി എന്ന സമീപനം പല സമയത്തും യോജിച്ചുകൊള്ളണമെന്നില്ല. അതിദ്രുത കര്‍മസേന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ മാതൃകയാക്കാം. ബദല്‍ മാര്‍ഗങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മൂന്നു മാസത്തിനകം സമര്‍പ്പിക്കാന്‍ പ്രത്യേക ദൗത്യസേനക്ക് രൂപം നല്‍കണമെന്ന് ആഭ്യന്തരമന്ത്രിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

നമ്മുടെ തന്നെ ജനത എന്ന നിലക്ക് മാവോയിസ്റ്റുകള്‍ അക്രമം ഉപേക്ഷിച്ച് ചര്‍ച്ചക്ക് തയാറാവണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. നക്‌സല്‍ ബാധിത പ്രദേശങ്ങളുടെയും അവിടത്തെ ഭൂരിപക്ഷം വരുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെയും വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. വിഘടനവാദികളും മതമൗലികവാദ ശക്തികളും കൂടുതല്‍ സജീവമാണ്. ഇത്തരം ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ പൊലീസ് സേനയെ രൂപപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം. രാജ്യത്തിനകത്തും പുറത്തുമുള്ള വിധ്വംസക ശക്തികള്‍ തമ്മിലുള്ള പരസ്‌പര ബന്ധം വര്‍ധിച്ചിരിക്കെ, സുരക്ഷാരംഗത്ത് ശക്തമായ നടപടികള്‍ ആവശ്യമാണ്- പ്രധാനമന്ത്രി പറഞ്ഞു. പല സംസ്ഥാനങ്ങളിലും പൊലീസ് സേനയിലേക്കുള്ള റിക്രൂട്ടിങ് വേണ്ടത്ര പുരോഗമിച്ചിട്ടില്ല. സീനിയോറിറ്റി മാത്രം പ്രമോഷന് മാനദണ്ഡമാക്കാതെ പ്രാഗല്ഭ്യം കൂടി പരിഗണിക്കണം. എല്ലാ ഇന്ത്യന്‍ ഭാഷകള്‍ മുഖേനയും രഹസ്യാന്വേഷണ വിവര സമാഹരണത്തിന് സംവിധാനം വേണം- പ്രധാനമന്ത്രി നിര്‍ദേശിച്ചു.

Reported by Madhyamam
27th August 2010 05:14:16 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations