Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കുണ്‌ടള ഡാമില്‍ അഞ്ചു യുവാക്കള്‍ മുങ്ങിമരിച്ചു
മൂന്നാര്‍: മൂന്നാറിലെ കുണ്‌ടള ഡാമില്‍ കുളിക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശികളായ അഞ്ചു യുവാക്കള്‍ മുങ്ങിമരിച്ചു. മണിക്കൂറുകള്‍ നീണ്‌ട തെരച്ചിലിനൊടുവിലാണ്‌ മൃതദേഹങ്ങള്‍ കണ്‌ടെടുത്തത്‌. തിരുവനന്തപുരം കഴക്കൂട്ടത്തിനു സമീപം കുളത്തൂര്‍ അരശുംമൂട്‌ സ്വദേശികളായ ശ്രീജിത്ത്‌(24), രതീഷ്‌കുമാര്‍(24), രാജേഷ്‌(20), മനു മോഹന്‍(19), ഭരത്‌(24) എന്നിവരാണ്‌ മരിച്ചത്‌.

ബുധനാഴ്‌ച വിനോദയാത്രക്കായി മൂന്നാറിലെത്തിയ സംഘം വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ കുണ്‌ടള ഡാമില്‍ കുളിക്കാനിറങ്ങിയത്‌. അപകടമേഖലയാണെന്ന തങ്ങളുടെ മുന്നറിയിപ്പ്‌ യുവാക്കള്‍ അവഗണിച്ചതായി നാട്ടുകാര്‍ പറയുന്നു. കുളിക്കാനിറങ്ങിയവരില്‍ ആറുപേരാണ്‌ അപകടത്തില്‍പ്പെട്ടത്‌. കുളിക്കുന്നതിനിടെ ചുഴിയില്‍പ്പെട്ട ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്‌. ഇതില്‍ ഒരാളെ രക്ഷപെടുത്തി. തുടര്‍ന്ന്‌ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ തെരച്ചിലിലാണ്‌ അഞ്ചുപേരുടെ മൃതദേഹങ്ങളും കണ്‌ടെടുത്തത്‌. മരിച്ചവരുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

അപകടത്തില്‍ മരിച്ച രാജേഷ്‌ ഡല്‍ഹിയില്‍ എയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥനാണ്‌. ഓണാവധിക്ക്‌ നാട്ടിലെത്തിയ രാജേഷിനൊപ്പം വിനോദയാത്രക്കിറങ്ങിയതായിരുന്നു സുഹൃത്തുക്കളായ മറ്റുള്ളവര്‍.

Reported by Deepika
26th August 2010 10:11:21 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations