Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മുസ്‌ലിംലീഗിന്റെ വാര്‍ത്താ ചാനല്‍ ഉടന്‍: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്‌: മുസ്‌ലിംലീഗ്‌ സമ്പൂര്‍ണ വാര്‍ത്താ ചാനലും പ്രോഗ്രാം നിര്‍മാണ യൂനിറ്റും ഉടന്‍ തുടങ്ങുമെന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനപക്ഷ രാഷ്ട്രീയത്തിന്റെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാല്‍കരിക്കാനും പ്രസ്ഥാനത്തിന്റെ സുതാര്യത ജനങ്ങളിലെത്തിക്കാനും ദൃശ്യമാധ്യമം അനിവാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തോടൊപ്പം പൊതുസമൂഹത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങളുടേയും വികസന സ്വപ്‌നങ്ങളുടേയും നാവായി പുതിയ ദൃശ്യമാധ്യമം പ്രവര്‍ത്തിച്ചു തുടങ്ങും. മൂന്ന്‌ ഘട്ടങ്ങളായാണ്‌ ഈ സംരംഭം വിഭാവനം ചെയ്‌തത്‌. ആദ്യഘട്ടത്തില്‍ കേരളത്തിലെ കേബിള്‍ ടി.വി ഉപഭോക്താക്കള്‍ക്കു മാത്രമായിരിക്കും ചാനല്‍ സംപ്രേഷണം ലഭിക്കുക. രണ്‌ടാംഘട്ടത്തില്‍ സമ്പൂര്‍ണ ഉപഗ്രഹ ചാനലായും മൂന്നാംഘട്ടത്തില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊണ്‌ടുള്ള മാധ്യമ നഗരവും ലക്ഷ്യമിടുന്നുണ്‌ട്‌. കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെഡ്‌സ്‌ കമ്യൂണിക്കേഷന്‍ എന്ന കമ്പനിയാണ്‌ ചാനലിന്റെയും നിര്‍മാണ യൂനിറ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌. ചാനല്‍ ഐ.ബി.സി എന്ന പേരിലാണു പ്രവര്‍ത്തനം തുടങ്ങുന്നത്‌.
Reported by Thejas
26th August 2010 08:25:07 PM
 
 
Comments for this news
 
Name: Jafar Date: 31st August 2010 12:56:34 AM
Comments: ചന്ദ്രികയെ മഞ്ഞപത്രം എന്ന് വിളിച്ച ആള്‍ക്ക് മഞ്ഞപിത്തം ഉണ്ടോ എന്ന് പരിസോധിക്കേണ്ടി വരും . കാലഘട്ടത്തിന്‍റെ ആവ്സ്യതിലേക്ക് കന്തുരക്കാന്‍ ചാനല്‍ ആവശ്യമാണ് എല്ലാ ആശംഷകളും
Name: Feroz Date: 28th August 2010 07:58:18 PM
Comments: ചന്ദ്രികയെ പോലെ ഒരു മഞ്ഞ പത്ര, അല്ല ഒരു മഞ്ഞ ചാനല്‍ ആവാതിരുന്നാല്‍ മതിയായിരിന്നു.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations