Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ബാംഗളൂര്‍ സ്‌ഫോടനക്കേസ്‌: മഅദനിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ബാംഗളൂര്‍: ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ കര്‍ണാടക പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അടുത്ത മാസം ഏഴുവരെ പതിന്നാല്‌ ദിവസത്തേക്കാണ്‌ മഅദനിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്‌.

മഅദനിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ്‌ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്‌. ബാംഗളൂര്‍ മെട്രോപോളീറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ മഅദനിയെ ഹാജരാക്കിയത്‌. വാഹനത്തില്‍ കോടതിയിലെത്തിച്ച മഅദനിയെ ഉദ്യോഗസ്ഥര്‍ കോടതി മുറിക്കുള്ളിലേക്ക്‌ എത്തിക്കുകയായിരുന്നു.

മഅദനിയെ വീണ്‌ടും പോലീസ്‌ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന്‌ സൂചനയുണ്‌ടായിരുന്നെങ്കിലും ഇതുണ്‌ടായിരുന്നില്ല. മഅദനിക്ക്‌ ആവശ്യമായ ചികിത്സ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്‌ട്‌. വിദഗ്‌ധ ചികിത്സ കിട്ടുന്നില്ലെന്ന്‌ മഅദനി അറിയിച്ചതിനെ തുടര്‍ന്നാണ്‌ കോടതിയുടെ നിര്‍ദേശം. ഒരു ഡോക്‌ടര്‍ വന്ന്‌ തന്നെ വെറുതെ പരിശോധിച്ചിട്ട്‌ പോവുകയാണെന്നും എന്നാല്‍ തനിക്ക്‌ കാര്യമായ അസുഖങ്ങള്‍ ഉള്ളതാണെന്നും മഅദനി കോടതിയില്‍ പറഞ്ഞു.

ജയിലിലേക്കാണ്‌ പോകുന്നതെങ്കില്‍ തനിക്ക്‌ വീല്‍ ചെയര്‍, കിടക്ക, ഖുറാന്‍ തുടങ്ങിയവ അനുവദിക്കണമെന്ന മഅദനിയുടെ അപേക്ഷയും കോടതി അംഗീകരിച്ചു. ബാംഗളൂരിലെ പരപ്പന അഗ്രഹാര ജയിലിലേക്കാണ്‌ മഅദനിയെ കൊണ്‌ടുപോയിരിക്കുന്നത്‌.

അതിനിടെ കേസില്‍ പ്രാഥമികമായ ചോദ്യം ചെയ്യല്‍ മാത്രമാണ്‌ പൂര്‍ത്തിയായിരിക്കുന്നതെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായ ഓംകാരയ്യ പറഞ്ഞു. മഅദനിയില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസിലെ മറ്റ്‌ പ്രതികളെ വീണ്‌ടും ചോദ്യം ചെയ്യുമെന്നും പിന്നീട്‌ ആവശ്യമെങ്കില്‍ മഅദനിയെ വീണ്‌ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Reported by Deepika
26th August 2010 07:38:35 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations