Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഫ്രാറ്റേര്‍ണിറ്റി ഫോറത്തിന്റെ ഇടപെടല്‍ തുണയായി കര്‍ണ്ണാടക സ്വദേശികള്‍ നാട്ടിലേക്ക് തിരിച്ചു
 
മക്ക: കര്‍ണ്ണാടകയിലെ ഭട്കലില്‍നിന്നും മക്കയിലെത്തി ദുരിതം അനുഭവിച്ചുകാിെരിക്കുകയായിരുന്ന കര്‍ണ്ണാടക സ്വദേശികള്‍ നാട്ടിലേക്ക് തിരിച്ചു, ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറത്തിന്റെ ഇടപെടലാണ് ഇവര്‍ക്ക് തുണയായത്. കഴിഞ്ഞ ജൂണ്‍ 15 നാണ് നാട്ടിലെ ട്രാവല്‍ ഏജന്‍സി വഴി മക്കയിലെ അല്‍വാന്‍ ട്രേഡിംഗ് കമ്പനിയുടെ വിസയില്‍ മുഹമ്മദ് ഗൂസ്സ്, മുഹമ്മദ് സുബൈര്‍, ഉമര്‍ ഫാറൂഖ് എന്നിവര്‍  സൌദിയിലെത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയും തിരക്കില്ലാത്ത സമയത്ത് ഹറം ക്ളീനിങ്ങുമായി 1200 റിയാല്‍ മാസശമ്പളവും 8 മണിക്കൂര്‍ ജോലിയും ആയിരുന്നു എഗ്രിമന്റ് അനുസരിച്ചുള്ള വാഗ്ദാനം. എന്നാല്‍ 300 റിയാല്‍ മാസ ശമ്പളവും കണ്‍സ്ട്രക്ഷന്‍ ജോലി അടക്കമുള്ള ജോലികളുമായി പുതിയ എഗ്രിമെന്റ് അംഗീകരിക്കാന്‍ കമ്പനി നിര്‍ബന്ധിക്കുകയായിരുന്നു.

പുതിയ കരാര്‍ ഒപ്പിടാന്‍ തൊഴിലാളിള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് താമസവും ഭക്ഷണവും കമ്പനി ഇവര്‍ക്ക് നിഷേധിച്ചു. നാട്ടില്‍ കിടപ്പാടം പണയം വെച്ച് ഗള്‍ഫിലെത്തിയ അവര്‍ക്ക് പട്ടിണിയുംകൂടി സഹിക്കാന്‍ പറ്റാതായതോടെ ഇന്ത്യാഫ്രാറ്റേര്‍ണിറ്റി ഫോറത്തെ സമീപിക്കുകയായിരുന്നു. ഫോറം ഭാരവാഹികള്‍ ഇന്ത്യന്‍ വെല്‍ഫയര്‍ കൌണ്‍സില്‍ ശ്രീ മൂര്‍ത്തിയുമായി ബനധപ്പെടുകയും, തുടര്‍ന്ന് കമ്പനിയുമായി തൊഴിലാളികളുടെ എക്സിറ്റ് നല്‍കാനാവശ്യപ്പെട്ട് ചര്‍ച്ച നടത്തുകയും ചെയ്തു.

എന്നാല്‍ എക്സിറ്റ് നല്‍കണമെങ്കില്‍ 7000 റിയാല്‍ കമ്പനിക്ക് നല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ കമ്പനി എകിസിറ്റ് നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ഭട്ക്കല്‍ കമ്മ്യൂണിറ്റി എന്ന  സാമുഹ്യ സംഘടന തൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്‍കി സഹായിക്കാന്‍ തയാറായതോ ഇവര്‍ക്ക് നാട്ടിലെക്കുള്ള വഴിതെളിയുകയായിരുന്നു.  

ഇന്ത്യന്‍ വെല്‍ഫയര്‍ കൌണ്‍സില്‍ ശ്രീ മൂര്‍ത്തിയുടെയും, ഇന്ത്യാ ഫ്രാറ്റേര്‍ണിറ്റി ഫോറം മക്കാകോര്‍ഡിനേറ്റര്‍ ഹബീബുള്ള, സഹപ്രവര്‍ത്തകരായ ഹക്കീം അരീക്കോട്, അഷ്റഫ് തിരൂര്‍ എന്നിവരുടെയും ഭട്ക്കല്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തകരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിനുള്ള നന്ദി വാക്കുകള്‍ക്ക് അതീതമാണെന്ന് തൊഴിലാളികള്‍ അനുസ്മരിച്ചു.
26th August 2010 04:36:31 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations