Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
സ്‌നേഹക്കടലായ റബ്ബിനോടടുക്കാന്‍ റമദാന്‍ പ്രയോജനപ്പെടുത്തുക- അബൂബക്കര്‍ സ്വലാഹി
 
ജിദ്ദ: സ്‌നേഹത്തിന്റെ കരകാണാകടലായ റബ്ബ്‌ അവനോട്‌ അടുക്കാന്‍ മനുഷ്യര്‍ക്ക്‌ ഒരുക്കികൊടുത്ത അവസരങ്ങളില്‍ സുപ്രധാനമാണ്‌ ഖുര്‍ആന്‍ അവതീര്‍ണമായ വിശുദ്ധ റമളാനെന്നും അതിന്റെ രാപകലുകളിലെ നിരന്തരനന്‍മകളിലൂടെ ആസ്‌നേഹത്തിന്റെ കുളിരാസ്വദിക്കാന്‍ അവര്‍ക്ക്‌ സാധിക്കേണ്ടതുണ്ടെന്നും ദുബായ്‌ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ അബൂബക്കര്‍ സ്വലാഹി അഭിപ്രായപ്പെട്ടു.

ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ''സ്‌നേഹക്കടലായ റബ്ബ്‌'' എന്ന വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിമ ഒരുചാണ്‍ അടുത്താല്‍ ഒരുമുഴം അടുക്കുന്നവനും ഒരുമുഴം അടുത്താല്‍ ഒരു കൈ അടുക്കുന്നവനും നടന്നടുത്താല്‍ ഓടി അടുക്കുന്നവനുമാണ്‌ റബ്ബ്‌.തുടര്‍ച്ചയായ പുണ്യകര്‍മ്മങ്ങളിലൂടെയാണ്‌ അല്ലാഹുവിന്റെ അടുപ്പം നേടാന്‍ മനുഷ്യന്‌ സാധിക്കുക.വിശുദ്ധമാസത്തിലാകുമ്പോള്‍ അത്‌ ത്വരിതശക്തിയിലാവുകയും ചെയ്യും ?സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറന്നിടപ്പെടുന്ന?ഈ പുണ്യമാസം പശ്ചാത്താപത്തിന്റെ കൂടിഅവസരമാണ്‌.രാപകലുകളില്‍ മനുഷ്യരുടെപശ്ചാത്താപം സ്വീകരിക്കാന്‍ കൈകള്‍ നീട്ടിപ്പിടിച്ച്‌ റബ്ബിന്റെ അതിരുകളില്ലാത്ത സ്‌നേഹത്തണല്‍ പാപമുക്തിക്ക്‌ വേണ്ടിയുള്ള യാചനയിലൂടെ അവര്‍ക്ക്‌ അനുഭവിക്കാന്‍ കഴിയും.റമദാനില്‍ ജീവിച്ചിരുന്നിട്ടും പാപമുക്തനാവാന്‍ സാധിക്കാത്ത മനുഷ്യനാണ്‌ ഏറ്റവും വലിയ ദൗര്‍ഭാഗ്യവാനെന്നും അബൂബക്കര്‍ സ്വലാഹി വിശദീകരിച്ചു. സെന്റര്‍ പ്രസിഡന്റ്‌ അബ്ബാസ്‌ ചെമ്പന്‍ അധ്യക്ഷത വഹിച്ചു നൂരിഷ വള്ളിക്കുന്ന്‌ നന്ദി പറഞ്ഞു.
26th August 2010 03:33:20 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations