Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കൈവെട്ട്‌ കേസ്‌ ഏറ്റെടുക്കാനാകില്ലെന്ന്‌ എന്‍.ഐ.എ
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസ്‌ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഹൈക്കോടതിയെ അറിയിച്ചു. എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ വരുന്ന വകുപ്പുകളനുസരിച്ചല്ല കേസ്‌ എടുത്തിരിക്കുന്നത്‌.

കൈവെട്ട്‌ കേസ്‌ എന്‍.ഐ.എയ്‌ക്ക്‌ കൈമാറാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട പൊതു താല്‍പര്യഹര്‍ജിയാണ്‌ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്‌. പ്രത്യേക നിയമം അനുസരിച്ച്‌ രൂപീകൃതമായ എന്‍.ഐ.എ തീവ്രവാദ സ്വഭാവമുള്ള കേസുകളാണ്‌ ഏറ്റെടുക്കുകയെന്ന്‌ എന്‍.ഐ.ഐഎയ്‌ക്കുവേണ്‌ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ മറുപടി നല്‍കി.

കൈവെട്ട്‌ കേസിലെ പ്രതികള്‍ക്കെതിരെ സംസ്ഥാന പോലീസ്‌ ചുമത്തിയിരിക്കുന്നത്‌ ക്രിമിനല്‍ ഗൂഡാലോചന, വധശ്രമം, മതസ്‌പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌. തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേസ്‌ ഏറ്റെടുക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കിയാല്‍ കേസ്‌ ഏറ്റെടുക്കുന്നത്‌ പരിഗണിക്കാമെന്നും എന്‍.ഐ.എ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ അടുത്തയാഴ്‌ച വിശദവാദം ഹൈക്കോടതി കേള്‍ക്കും.
Reported by TIAS Network
26th August 2010 03:21:31 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations