Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഡോ. സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനായി 'ജസ്റ്റിസ് ഫോര്‍ മദനി ഫോറം' രൂപീകരിച്ചു
കൊല്ലം: മഅ്ദനിക്ക് നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനും എച്ച് ഷഹീര്‍ മൌലവി ജനറല്‍ കണ്‍വീനറുമായി ജസ്റിസ് ഫോര്‍ മഅ്ദനി ഫോറം രൂപീകരിച്ചതായി സമിതി ഭാരവാഹികള്‍ അറിയിച്ചു. മഅ്ദനിയെ ഇന്ത്യയിലുള്ള മുഴുവന്‍ സ്ഫോടനക്കേസുകളിലും പ്രതിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കാശു വാങ്ങി കലാപം നടത്തുന്ന പ്രമോദ് മുത്താലിക്കിനെ പോലുള്ളവരെ വെറുതെവിടുന്ന കര്‍ണാടക ഗവണ്‍മെന്റാണ് മഅ്ദനിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്നത്.

മഅ്ദനിയുടെ കേസുമായി ബന്ധപ്പെട്ട നിയമസഹായം, സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ സൃഷ്ടിക്കല്‍ തുടങ്ങിയവയാണു സമിതിയുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു. പി കെ കോയാമൌലവി അല്‍ഖാസിമി, കെ പി അബൂബക്കര്‍ ഹസ്രത്ത്്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൌലവി, ഭാസുരേന്ദ്രബാബു, ഡോ. എസ്് ബലരാമന്‍, ഡോ. എം എസ് ജയപ്രകാശ്, ഗ്രോ വാസു, ഡോ. നീലലോഹിതദാസന്‍ നാടാര്‍, കടയ്ക്കല്‍ അബ്ദുല്‍അസീസ് മൌലവി, സി കെ അബ്ദുല്‍കരീം, ഡോ. ഫസല്‍ഗഫൂര്‍, പി ടി എ റഹീം എം.എല്‍.എ, പി.എം.എ സലാം എം.എല്‍.എ, കെ ടി ജലീല്‍ എം.എല്‍.എ, സി ആര്‍ നീലകണ്ഠന്‍, സിവിക് ചന്ദ്രന്‍, നജീബ് മൌലവി മമ്പാട്, ടി ആരിഫലി, പൂന്തുറ സിറാജ്, എം എ സമദ്, ഇസ്മായില്‍ വഫ, അബ്ദുല്‍ ഷുക്കൂര്‍ മൌലവി, ബി ആര്‍ പി ഭാസ്കര്‍ എന്നിവരാണു രക്ഷാധികാരികള്‍.

മറ്റു ഭാരവാഹികള്‍. അഡ്വ. കെ പി മുഹമ്മദ് (വര്‍ക്കിങ് ചെയര്‍മാന്‍), ടി ജമാല്‍ മുഹമ്മദ് (ഖജാഞ്ചി). ഹമീദ് വാണിമേല്‍, സി കെ അബ്ദുല്‍ അസീസ്, അഡ്വ. സജി കെ ചേരമന്‍, കെ എ ഷഫീഖ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഡോ. എ എ അമീന്‍, പി ഒ ജി ലബ്ബ, വയലാര്‍ ഗോപകുമാര്‍, വര്‍ക്കലരാജ്, സെയ്ഫുദീന്‍ ഹാജി, അഡ്വ. അക്ബര്‍ അലി, എം അലിയാരുകുട്ടി, പാങ്ങോട് ഖമറുദീന്‍ മൌലവി (വൈസ്് ചെയര്‍മാന്‍മാര്‍), ഗഫൂര്‍ പുതുപ്പാടി, സുബൈര്‍ സബാഹി, മൈലക്കാട് ഷാ, പാച്ചല്ലൂര്‍ അബ്ദുസലീം മൌലവി, ഹുസയ്ന്‍ മൌലവി, മുഹമ്മദ് റജീബ്, കടയ്ക്കല്‍ ജുനൈദ്, യു ഷൈജു, ചേരക്കുളം അബ്ദുല്‍ ഹമീദ് മൌലവി, മുഹമ്മദ് സ്വാലിഹ് മൌലവി (കണ്‍വീനര്‍മാര്‍), അഡ്വ. ഉസ്മാന്‍, അഡ്വ. ഷമിം, അഡ്വ. വള്ളിക്കുന്നം പ്രസാദ്, അഡ്വ. അഡോള്‍ഫ്് മാത്യു, അഡ്വ.സുജന്‍, അഡ്വ. സുബ്രഹ്മണ്യം, അഡ്വ. രാജീവ്, അഡ്വ. സുനില്‍ വിശ്വനാഥന്‍, അഡ്വ. കൊല്ലങ്കോട്് രവീന്ദ്രന്‍ നായര്‍, അഡ്വ. കാഞ്ഞിരമറ്റം സിറാജ് (നിയമവേദി അംഗങ്ങള്‍). വാര്‍ത്താ സമ്മേളനത്തില്‍ ഭാസുരേന്ദ്രബാബു, അഡ്വ. കെ പി മുഹമ്മദ്, അബൂബക്കര്‍ ഹസ്രത്ത്്, നീലലോഹിതദാസന്‍ നാടാര്‍ പങ്കെടുത്തു.
26th August 2010 01:46:52 PM
 
 
Comments for this news
 
Name: naushad chala Date: 26th August 2010 03:11:41 PM
Comments: എല്ലാ വിധ ആശംസകളും, ആയിരം അപരാതികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപെടരുത് എന്നാ ഇന്ത്യന്‍ നീതി പീടതിന്ന്റെ വേദ വാക്യം സംരക്ഷിക്കപ്പെടണം. അതിനു മത രാഷ്ട്രീയ ഭേതമന്യേ എല്ലാവരും ഇടപെടണം. ഗുജറാത്ത് മോഡല്‍ കര്‍ണാടകയിലും ആവര്‍ത്തിക്കുമ്പോള്‍, കണ്ടില്ലെന്നു നടിച്ചു മാറി നില്ക്കാന്‍ പാടില്ല. നാ നാനാതത്വത്തില്‍ ഏകത്വം ഇവിടെ പുലരെണ്ടാതുണ്ട്.
Name: anu Date: 26th August 2010 02:47:11 PM
Comments: ഗുഡ് ഡോ. സെബാസ്റ്റ്യന്‍
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations