Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
അഞ്ചു ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് 1.08 കോടി
ന്യൂഡല്‍ഹി: കേരളത്തിലെ അഞ്ചു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നടപ്പുവര്‍ഷം അടിസ്ഥാനസൌകര്യ വികസനത്തിനായി 1.08 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നു മാനവശേഷി സഹമന്ത്രി ഡി. പുരന്ദേശ്വരി ലോക്സഭയില്‍ എം.ബി. രാജേഷിനു മറുപടി നല്‍കി.കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 23 ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസ് നിയമനക്കയറ്റം നല്‍കിയതായി പഴ്സനേല്‍ സഹമന്ത്രി പൃഥ്വിരാജ് ചവാന്‍ പി.ടി. തോമസിനു മറുപടി നല്‍കി.

ഡപ്യൂട്ടി കലക്ടര്‍ തസ്തികയ്ക്കു തുല്യമായ ഗസറ്റഡ് ഉദ്യോഗത്തില്‍ എട്ടു വര്‍ഷത്തില്‍ കുറയാതെ തുടര്‍ച്ചയായി സേവനമനുഷ്ഠിച്ചിട്ടുള്ള മികവും കഴിവുമുള്ളവര്‍ക്കാണ് ഐഎഎസിലേക്കു നിയമനക്കയറ്റം നല്‍കുന്നത്. 54 വയസ്സു തികയരുതെന്നും വ്യവസ്ഥയുണ്ട്.സൈലന്റ്വാലി രജതജൂബിലി ആഘോഷം പ്രമാണിച്ചു ദേശീയോദ്യാനത്തില്‍ ഇന്ദിരാഗാന്ധി ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയത്തില്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും പരിസ്ഥിതി സഹമന്ത്രി ജയറാം രമേശ് എന്‍. പീതാംബരക്കുറുപ്പിനു മറുപടി നല്‍കി. വന്യമൃഗങ്ങള്‍ മനുഷ്യരെ കൊലപ്പെടുത്തുകയും കൃഷിനാശമുണ്ടാക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ നഷ്ടപരിഹാരം നല്‍കേണ്ടതു സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്നു ജയറാം രമേശ് കെ.പി. ധനപാലനു മറുപടി നല്‍കി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.വിദേശത്തു തൊഴില്‍ തേടിയ 350 പേരെ വഞ്ചിച്ച കേസില്‍ കൊച്ചിയിലെ ഗിസാ ഇന്റര്‍നാഷനലിന്റെ റജിസ്ട്രേഷന്‍ 2009 ജൂണില്‍ റദ്ദാക്കിയതായി പ്രവാസികാര്യമന്ത്രി വയലാര്‍ രവി ആന്റോ ആന്റണിക്കു മറുപടി നല്‍കി. തഞ്ചാവൂരിലെ ദക്ഷിണമേഖലാ സാംസ്കാരിക കേന്ദ്രം അംഗീകരിച്ച നാടന്‍ കലാരൂപങ്ങളില്‍ കേരളത്തിലെ തെയ്യം, തിരുവുഴിക്കല്‍, കോല്‍ക്കളി, കണ്യാര്‍കളി, ഓട്ടന്‍തുള്ളല്‍, വേലകളി, ശിങ്കാരിമേളം, തിരുവാതിരകളി, കളരിപ്പയറ്റ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആസൂത്രണ സഹമന്ത്രി വി. നാരായണസ്വാമി എം.ഐ. ഷാനവാസിനു മറുപടി നല്‍കി.
Reported by Manorama
26th August 2010 11:49:14 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations