Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
സൊമാലിയയില്‍ പോരാട്ടം രൂക്ഷം: മരണം 80 കവിഞ്ഞു
മൊഗാദിഷു (സൊമാലിയ): സൊമാലിയയിലെ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുക്കാനുള്ള വിമതസേന അല്‍ ഷെബാബിന്റെ ശ്രമം സൈന്യം തടഞ്ഞു. മൂന്നു ദിവസമായി കനത്ത പോരാട്ടം തുടരുന്ന തലസ്ഥാന നഗരമായ മൊഗാദിഷുവില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. ഇവരില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപമുള്ള മോണ ഹോട്ടലിലുണ്ടായ കൂട്ടവെടിവയ്പില്‍ കൊല്ലപ്പെട്ട 32 പേരും ഉള്‍പ്പെടും. ആറു പാര്‍ലമെന്റ് അംഗങ്ങളും ഇവിടെ മരിച്ചു.

പാശ്ചാത്യ പിന്തുണയുള്ള പ്രസിഡന്റ് ഷെയ്ഖ് ഷരീഫിന്റെ ഗവണ്‍മെന്റിനെതിരെ വിശുദ്ധയുദ്ധം ശക്തമാക്കുമെന്ന് അല്‍ ഖായിദയുടെ പിന്തുണയുള്ള അല്‍ ഷെബാബ് തിങ്കളാഴ്ച പ്രഖ്യാപിച്ചതോടെയാണ് ഏറ്റുമുട്ടല്‍ രൂക്ഷമായത്.പ്രസിഡന്റിന്റെ കൊട്ടാരമായ വില്ല സൊമാലിയ ലക്ഷ്യംവച്ചു വിമതര്‍ നടത്തിയ ആക്രമണം ആഫ്രിക്കന്‍ യൂണിയന്റെ അമിസോം സമാധാനസേനയുടെ സഹായത്തോടെ സൈന്യം വിഫലമാക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെവരെ വെടിയൊച്ചകളും സ്ഫോടനങ്ങളും കേള്‍ക്കാമായിരുന്നെന്നു പ്രദേശവാസികള്‍ പറഞ്ഞു. ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള ഹോദാന്‍, വാര്‍ധിഗ്ലിരി മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പോരാട്ടം. തലസ്ഥാന നഗരത്തില്‍ സൈന്യത്തിന്റെ സ്വാധീനം ഏതാനും ഭാഗങ്ങളിലേക്കു ചുരുങ്ങി. ഭൂരിഭാഗം പ്രദേശങ്ങളും അല്‍ ഷെബാബിന്റെയും ഹിസ്ബുല്‍ ഇസ്ലാം എന്ന തീവ്രവാദി സംഘടനയുടെയും പിടിയിലാണ്.

ഇതേസമയം, ഗവണ്‍മെന്റ് സൈനികരില്‍ പലരും കൂറുമാറി വിമതര്‍ക്കൊപ്പം ചേരുകയാണെന്നു സൂചനകളുണ്ട്. യുഗാണ്ടയില്‍നിന്നും ബുറുണ്ടിയില്‍നിന്നുമെത്തിയ ആഫ്രിക്കന്‍ യൂണിയന്റെ സമാധാന സേന പ്രസിഡന്റിനും വിമാനത്താവളത്തിനും തുറമുഖത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഉൌന്നല്‍ നല്‍കുന്നത്. 20 വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ ഇതിനകം 21,000 പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്. സൊമാലിയ ഭരണകൂടത്തിനു പിന്തുണ നല്‍കുന്നതില്‍ ഉറച്ചുനില്‍ക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി കാതറിന്‍ ആഷ്ടണ്‍ പറഞ്ഞു.
Reported by Manorama
26th August 2010 11:39:14 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations