Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു
ഗിരിധി: ഝാര്‍ഖണ്ഡിലെ ഗിരിധില്‍ മാവോയിസ്റ്റുകള്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. സ്‌റ്റേഷനു സമീപത്തെ കെട്ടിടം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു തകര്‍ക്കുകയും ഗ്രാന്‍ഡ് ട്രങ്ക് റോഡിലൂടെ പോയ ട്രക്കുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രണ്ട് മാവോയിസ്റ്റുകളെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പിര്‍റ്റ്‌ലന്‍ഡ് പൊലീസ് സ്‌റ്റേഷന് നേരെ ഒരു സംഘം ആയുധധാരികളായ മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് എ.വി ഹോംകര്‍ പറഞ്ഞു. പൊലീസ് ശക്തമായ പ്രത്യാക്രമണം നടത്തിയെങ്കിലും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ധന്‍ബാദ്-ഗിരിധി അതിര്‍ത്തിയിലാണു മാവോയിസ്റ്റുകള്‍ ട്രക്കുകള്‍ തടഞ്ഞു നിര്‍ത്തി തീവച്ചത്. കഴിഞ്ഞ ദിവസം ഗിരിധില്‍ നിന്ന് മാവോയിസ്റ്റുകളായ മുക്തര്‍ അന്‍സാരി, ദശരഥ് മന്‍ജി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയതത്.
Reported by Madhyamam
26th August 2010 11:28:55 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations