Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ആണവ ബാധ്യതാ ബില്‍ ലോക്‌സഭയില്‍ പാസാക്കി
ന്യൂഡല്‍ഹി: പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികളോടെ ആണവ ബാധ്യതാ ബില്‍ ലോക്‌സഭയില്‍ പാസാക്കി. ശബ്‌ദവോട്ടോടെയാണ്‌ ബില്‍ പാസാക്കിയത്‌. ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഇടതുപക്ഷവും ഉന്നയിച്ച വിവാദ വ്യവസ്ഥകള്‍ ബില്ലില്‍ നിന്നും ഒഴിവാക്കി. പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികളില്‍ ചിലതൊക്കെ ബില്ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്‌ട്‌. ബില്‍ പാസാക്കുന്നതിന്‌ ബിജെപിയുടെയും മറ്റ്‌ ചെറുപാര്‍ട്ടികളുടെയും പിന്തുണ സര്‍ക്കാരിന്‌ ലഭിച്ചിരുന്നു. നഷ്‌ടപരിഹാര തുക 10,000 കോടി ആക്കണമെന്ന സിപിഎം ആവശ്യപ്പെട്ട ഭേദഗദതി വോട്ടിനിട്ട്‌ തള്ളി. 25 ന്‌ എതിരെ 252 വോട്ടുകള്‍ക്കാണ്‌ സിപിഎം ആവശ്യം തള്ളിയത്‌. ബില്‍ രാജ്യതാല്‍പര്യത്തിന്‌ എതിരല്ലെന്ന്‌ ബിജെപി പറഞ്ഞു. ആണവ ദുരന്തം ഉണ്‌ടായാല്‍ നഷ്‌ടപരിഹാര ബാധ്യതയില്‍ വിദേശ കമ്പനികളെയും ഉള്‍പ്പെടുത്തണമെന്ന ബിജെപിയുടെയും ഇടതുപക്ഷത്തിന്റെയും നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്‌ടാണ്‌ ബില്‍ അവതരിപ്പിച്ചത്‌. ബില്‍ ഒരു വിധത്തിലും രാജ്യതാല്‍പര്യം ബലികഴിച്ചിട്ടില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ലോക്‌സഭയില്‍ പറഞ്ഞു. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്നതല്ല ആണവബാധ്യതാ ബില്ല്‌. താന്‍ യുഎസ്‌ താല്‍പര്യങ്ങള്‍ക്ക്‌ വിധേയനായാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ആദ്യമായിട്ടല്ല ഉയരുന്നതെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ചൂണ്‌ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഊര്‍ജ്ജ ഉല്‍പാദനത്തിന്‌ അനുയോജ്യമായ മാര്‍ഗം ആണവോര്‍ജ്ജമാണ്‌. ആണവ രംഗത്തെ വര്‍ണവിവേചനം അവസാനിപ്പിക്കാന്‍ ബില്‍ വഴിയൊരുക്കും. അമേരിക്കന്‍ താല്‍പര്യം സംരിക്ഷിക്കാനാണ്‌ ബില്ലെന്ന ആരോപണം വാസ്‌തവവിരുദ്ധമാണ്‌. ദേശീയ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാണ്‌ ബില്‍ കൊണ്‌ടുവന്നത്‌. ബില്‍ ഐകകഢ്‌ഠ്യേന പാസാക്കണമെന്ന്‌ പ്രധാനമന്ത്രി പാര്‍ലമെന്റ്‌ അംഗങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു. ആണവ സാമഗ്രികള്‍ വിതരണം ചെയ്യുന്ന വിദേശ കമ്പനികളെ ദുരന്ത ബാധ്യതയില്‍നിന്ന്‌ ഒഴിവാക്കാന്‍ ഉള്‍പ്പെടുത്തിയതെന്ന്‌ ആരോപണം നേരിടുന്ന വകുപ്പ്‌ 17(ബി) യിലെ വിവാദ പരാമര്‍ശം ഒഴിവാക്കിയാണ്‌ ബില്‍ അവതരിപ്പിച്ചത്‌. 17(ബി) വകുപ്പിലെ ബോധപൂര്‍വം(ഇന്റന്റ്‌) എന്ന പരാമര്‍ശമാണ്‌ ഒഴിവാക്കിയിരിക്കുന്നത്‌.
Reported by TIAS Network
26th August 2010 11:01:42 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations