Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ജില്ലാ ബാങ്കിന് പുതിയ ലോഗോ: കര്‍ഷകശക്തി അവാര്‍ഡുകള്‍ വിതരണം ചെയ്തു

കണ്ണൂര്‍: കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാസഹകരണബാങ്ക് ഏര്‍പ്പെടുത്തിയ കര്‍ഷകശക്തി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബാങ്കിന്റ പുതിയലോഗോ സിനിമാതാരം സംവൃതാസുനില്‍ പ്രകാശനം ചെയ്തു. പെര്‍ഫോമന്‍സ് അവാര്‍ഡുകളും വിതരണം ചെയ്തു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ബാങ്ക് ദിനാഘോഷത്തിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മികച്ച നെല്‍കൃഷി, സമ്മിശ്രകൃഷി, പച്ചക്കറി, ക്ഷീരോല്‍പാദനം എന്നീ മേഖലകളിലാണ് കര്‍ഷക ശക്തി അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മികച്ച നെല്‍കര്‍ഷകനായി ഏഴോത്തെ ചെമ്മിഞ്ചേരി ഗോവിന്ദന്‍ നമ്പ്യാര്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍ ചെറുപുഴയിലെ സണ്ണിജോര്‍ജ്, മികച്ച പച്ചക്കറി കൃഷിക്കാരന്‍ നിര്‍മലഗിരിയിലെ കെ ജയപ്രകാശ്, ക്ഷീരകര്‍ഷകന്‍ കേളകത്തെ പി എസ് റെജി എന്നിവര്‍ക്കാണ് 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും വിതരണം ചെയ്തത്. വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തളിപ്പറമ്പിലെ നിര്‍മല എസ് നായര്‍(ക്ഷീരം), എളയാവൂര്‍ സൌത്തിലെ എം ദേവദാസ് (നെല്‍കൃഷി), കരിവെള്ളൂര്‍ കൂക്കാനത്തെ പി വി പ്രകാശന്‍ (നെല്‍കൃഷി) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പെര്‍ഫോമന്‍സ് അവാര്‍ഡ് കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിനും രണ്ടാംസ്ഥാനം ലഭിച്ച കുറുമാത്തൂര്‍ സര്‍വീസ് സഹകരണബാങ്ക് എന്നിവക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.

നിക്ഷേപം, വായ്പ, ഓഹരി മൂലധനം തുടങ്ങിയവയില്‍ നേടിയ വളര്‍ച്ചയോടൊപ്പം ഘടനാ ഉള്ളടക്കം, വിനിയോഗം എന്നിവയില്‍ രണ്ടു ബാങ്കുകളും ഉയര്‍ന്ന നേട്ടമാണ് കരസ്ഥമാക്കിയത്. മികച്ച പ്രവര്‍ത്തനം നടത്തുന്ന ബാങ്ക് ശാഖകള്‍ക്കായി ഏര്‍പ്പെടുത്തിയ പെര്‍ഫോമന്‍സ് അവാര്‍ഡ് ശ്രീകണ്ഠപുരം സായാഹ്ന ശാഖക്കും ന്യൂമാഹി ശാഖക്കും നല്‍കി. ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സിയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡും കലാകായികമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും നല്‍കി. സംസ്ഥാനസഹകരണ ബാങ്ക് പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍നായര്‍ ബാങ്ക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി ഹരീന്ദ്രന്‍ അധ്യക്ഷനായി. റബ്കോ ചെയര്‍മാന്‍ ഇ നാരായണന്‍, ബാങ്ക്വൈസ് പ്രസിഡന്റ് പി പി ദാമോദരന്‍, ഡയറക്ടര്‍മാരായ എ പ്രദീപന്‍, സി ബാലകൃഷ്ണന്‍ നായര്‍, മുന്‍വൈസ് പ്രസിഡന്റ് മമ്പറം ദിവാകരന്‍, പി വി പവിത്രന്‍, പി കെ തമ്പാന്‍, സി ബാലകൃഷ്ണന്‍, നബാര്‍ഡ് കേരള റീജിയണല്‍ ചീഫ് മാനേജര്‍ കെ സി ശശിധര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ മനേജര്‍ കെ പി സുരേഷ് ബാബു സ്വാഗതവും ഡയറക്ടര്‍ ഇ പി ആര്‍ വേശാല നന്ദിയും പറഞ്ഞു. ജീവനക്കാരും കുടുംബാങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

Reported by Deshabhimani
26th August 2010 10:17:48 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations