Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ദുരിതമകറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്

കണ്ണൂര്‍: പ്രതിരോധ വകുപ്പിനു കീഴിലുള്ള ബര്‍ണശേരി കന്റോണ്‍മെന്റ് പ്രദേശത്തെ നിര്‍ധന കുടുംബങ്ങളുടെ ദുരിതമകറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. കേന്ദ്രാധീന പ്രദേശമാണെങ്കിലും നഗരസഭയും സംസ്ഥാനവുമാണു കന്റോണ്‍മെന്റില്‍ അടിസ്ഥാന സൌകര്യങ്ങളൊരുക്കേണ്ടത്. വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന കന്റോണ്‍മെന്റില്‍ 102 ദരിദ്ര കുടുംബങ്ങള്‍ക്കു റേഷന്‍കാര്‍ഡ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പി.കെ.ശ്രീമതി, കന്റോണ്‍മെന്റ് ബോര്‍ഡ് ഉപാധ്യക്ഷ റീജ കുഞ്ഞിമംഗലം എന്നിവര്‍ അറിയിച്ചു.

നൂറ്റന്‍പതോളം നിര്‍ധന കുടുംബങ്ങള്‍ക്കു പൊട്ടിപ്പൊളിഞ്ഞു പഴകിയ പൊതുകക്കൂസ് മാത്രമാണുള്ളത്. അവ പുതുക്കിപ്പണിയും. 102 കുടുംബങ്ങള്‍ നിത്യവൃത്തിക്കു പോലും വകയില്ലാതെ കഷ്ടപ്പാടിലാണെന്നു കലക്ടറുടെ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒാരോ കുടുംബത്തിനും 1000 രൂപ വീതം ഒാണത്തിനു സഹായം നല്‍കി. ജില്ലയില്‍ പുതുതായി നിയമിക്കുന്ന അംഗന്‍വാടി സൂപ്പര്‍വൈസര്‍മാരില്‍ ഒരാള്‍ക്കു കന്റോണ്‍മെന്റിന്റെ ചുമതല നല്‍കും. സ്ഥലം വിട്ടുകിട്ടിയാല്‍ അംഗന്‍വാടി പണിയും.കന്റോണ്‍മെന്റില്‍ അടിസ്ഥാന സൌകര്യങ്ങള്‍ സംരക്ഷിക്കാന്‍ അഞ്ചു കൊല്ലത്തിനിടെ ലഭിച്ച 70 ലക്ഷം രൂപ നഗരസഭ വേണ്ടവിധം വിനിയോഗിച്ചില്ല.

വിധവാ പെന്‍ഷന്‍ വിതരണത്തിനു സര്‍ക്കാര്‍ നല്‍കിയ തുക വിതരണം ചെയ്യുന്നതിലും അപാകതയുണ്ടായതായി മന്ത്രി ശ്രീമതി പറഞ്ഞു. ഇനി നഗരസഭയ്ക്കു സര്‍ക്കാര്‍ നല്‍കുന്ന പദ്ധതിവിഹിതത്തില്‍ കന്റോണ്‍മെന്റിനുള്ള തുക പ്രത്യേകം മാറ്റിവയ്ക്കാന്‍ തദ്ദേശഭരണ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

Reported by Manorama
26th August 2010 10:12:45 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations