Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
രത്‌ന കവര്‍ച്ച: പ്രതികളെ ഇന്ത്യക്ക് കൈമാറും
ദുബയ്: മുബൈ ആഭരണ പ്രദര്‍ശനത്തില്‍ നിന്ന് 6 കോടി രൂപയുടെ രത്‌നങ്ങള്‍ കവര്‍ന്ന്പിടിയിലായ 4 പ്രതികളെ ഇന്ത്യക്ക് കൈമാറുമെന്ന് ദുബയ് പോലിസ് അറിയിച്ചു. ജര്‍മനിയിലേക്ക് രക്ഷപ്പെടാന്‍ വേണ്ടി ശ്രമിക്കുമ്പോഴാണ് ദുബയ് പോലിസ് ദുബയ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ഒരു വനിതയടക്കം 3 മെക്‌സിക്കന്‍ പൗരന്‍മാരും ഒരു വെനിസ്വേലക്കാരനുമാണ് ഇന്റര്‍പോളിന്റെ അറസ്റ്റ് വാറന്റ് പ്രകാരം പിടിയിലായത്. 75 ചെറിയ പൊതികളാക്കി വിഴുങ്ങിയായിരുന്നു രത്‌നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. എല്‍വിയ ഗ്രിസ്സല്‍ (24), കാമ്പോസ് മോലന്‍ എലിയാസ് (39), ഗോണ്‍സലസ് മാഡ് ലൊനാഡോ മൗറിസിയോ(24), എന്നീ മെക്‌സിക്കന്‍ പൗരന്‍മാരും ഗുതത് റീസ് ഒര്‍ലാന്റോ (39) എന്ന വെനിസ്വേലക്കാരനെയും മുംബൈ പോലിസിന്റെ അകമ്പടിയോടെ ഇന്ത്യയിലെത്തിക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പ്രതികളെ ഇന്ത്യക്ക് തന്നെ കൈമാറുമെന്ന് ദുബയ് പോലിസ് ഉപ മേധാവി മേജര്‍ ജനറല്‍ ഖമീസ് അല്‍ മസൈന വ്യക്തമാക്കി.
26th August 2010 12:54:16 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations