Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ചിലിയില്‍ മൂന്നാഴ്ച മുമ്പ് തകര്‍ന്ന ഖനിയില്‍ 33 പേര്‍ ജീവനോടെ

സാന്‍ഡിയാഗോ: ചിലിയില്‍ മൂന്നാഴ്ചമുമ്പ് അപകടം നടന്ന ഖനിയില്‍ 33 തൊഴിലാളികള്‍ ജീവനോടെ കുടുങ്ങിക്കിടക്കുന്നു. എന്നാല്‍, ഭൂനിരപ്പില്‍നിന്ന് 700 മീറ്റര്‍ താഴെ അകപ്പെട്ട ഇവരെ രക്ഷിക്കാന്‍ നാലു മാസത്തിലേറെ വേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു. ഇവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. വടക്കന്‍ ചിലിയിലെ ആന്ദ്രെ സുഗാരേറ്റിലുള്ള സാന്‍ജോസ് സ്വര്‍ണ-ചെമ്പ് ഖനി ആഗസ്ത് അഞ്ചിനാണ് തകര്‍ന്നത്. 17 ദിവസത്തെ തെരച്ചിലില്‍ ജീവന്‍ ശേഷിക്കുന്നതായി കണ്ടെത്തിയിരുന്നില്ല. എന്നാല്‍, ഞായറാഴ്ച യന്ത്രം ഉപയോഗിച്ച് തുരക്കുന്നതിനിടെയാണ് 33 ജീവനക്കാര്‍ ഉള്ളില്‍ ജീവനോടെ ഉണ്ടെന്ന് മനസ്സിലായത്. സ്വീകരണ മുറിയുടെ വലിപ്പമുള്ള ഒരിടത്താണ് ഇവര്‍ തങ്ങുന്നത്. കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ ഉപയോഗിച്ച് ഇത്രനാള്‍ ജീവന്‍ നിലനിര്‍ത്തി. ഭൂമി കുഴിക്കുന്ന യന്ത്രം ഉപയോഗിച്ച് വെള്ളവും കണ്ടെത്തി. ഇവര്‍ നില്‍ക്കുന്ന ഭാഗത്തേക്ക് മൂന്ന് ഇഞ്ച് വ്യാസമുള്ള ദ്വാരമാണ് ആദ്യം ഉണ്ടാക്കിയിരുന്നത്. ഇതിന്റെ വ്യാസംകൂട്ടി ഭക്ഷണവും വെള്ളവും എത്തിക്കും. നിലവില്‍ ഗുളികരൂപത്തിലുള്ള ഭക്ഷണവും ഗ്ളൂക്കോസും ഓക്സിജനും ഇതുവഴി എത്തിക്കുന്നുണ്ട്.

തൊഴിലാളികളുമായി ആശയവിനിമയത്തിനും ഈ മാര്‍ഗം മാത്രമാണുള്ളത്. കൂടുതല്‍ ദ്വാരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. തൊഴിലാളികളുടെ കുടുംബാംഗങ്ങളുമായി അവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കി. രക്ഷപ്പെടാന്‍ നാലു മാസം വേണ്ടിവരുമെന്ന കാര്യം തൊഴിലാളികളെ അറിയിക്കാതിരിക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇക്കാര്യം അവരെ മാനസികമായി തകര്‍ക്കും എന്നതിനാലാണത്. നാലുമാസം ജീവനക്കാരെ അപകടം കൂടാതെ സംരക്ഷിക്കുന്നതിനെക്കുറിച്ച് കൊണ്ടുപിടിച്ച ആലോചന നടക്കുകയാണ്. ഇതിനായി ഡോക്ടര്‍മാരുടെയും മനഃശാസ്ത്ര വിദഗ്ദധരുടെയും വന്‍സംഘം സ്ഥലത്ത് തങ്ങുന്നുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഭക്ഷണം സൂക്ഷിച്ചാണ് ഉപയോഗിച്ചത്. ഭക്ഷണവും പല്ല് തേക്കാനുള്ള ബ്രഷും അവര്‍ ആവശ്യപ്പെട്ടു-ഖനനമന്ത്രി ലോറന്‍സ് ഗോള്‍ബോ പറഞ്ഞു. തകര്‍ന്നുവീണ പാറക്കഷണങ്ങളും മറ്റും കൂടുതല്‍ അപകടം ഉണ്ടാക്കാതെ ശ്രദ്ധയോടെ വേണം ഇവരെ പുറത്തെത്തിക്കാന്‍. വലിയ ഹൈഡ്രോളിക് ബോര്‍ ഉപയോഗിച്ച് ആദ്യം 33 സെന്റീമീറ്റര്‍ വ്യാസമുള്ള കുഴിയെടുക്കാനാണ് എന്‍ജിനിയര്‍മാര്‍ ഉദ്ദേശിക്കുന്നത്. പിന്നീട് ഇതിന്റെ വ്യാസം 66 സെന്റീമീറ്റര്‍ ആക്കും. അതിലൂടെ ഓരോരുത്തരെ ആയി പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷിക്കുന്നു.

Reported by Deshabhimani
25th August 2010 02:48:41 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations