Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
തലശ്ശേരിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം

തലശ്ശേരി: പരിസരപ്രദേശങ്ങളില്‍ കഴിഞ്ഞ രാത്രിയുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ക്കും ഒരു ബി.ജെ.പി പ്രവര്‍ത്തകനും മര്‍ദനമേറ്റു. ഒരു സി.പി.എം പ്രവര്‍ത്തകന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച സന്ധ്യയോടെയാണ് സംഭവങ്ങള്‍ നടന്നത്. പുന്നോല്‍ ആച്ചുകുളങ്ങരയില്‍ സി.പി.എം പ്രവര്‍ത്തകരായ പുന്നോല്‍ കാരായി ഹൗസിലെ ദീപു (25), ഗണപതിയാടന്‍ വീട്ടില്‍ ജിജേഷ് (26), ചെള്ളത്ത് കോട്ടായി ഷിജു (26) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മരണവീട്ടില്‍ പോയിവരുകയായിരുന്ന ഇവരെ മൂന്നു ബൈക്കുകളിലായി എത്തിയ സംഘം കമ്പിപ്പാര ഉപയോഗിച്ച് മര്‍ദിക്കുകയാണുണ്ടായതെന്ന് സഹകരണാശുപത്രിയില്‍ ചികില്‍സയിലുള്ളവര്‍ പറഞ്ഞു. തലക്ക് സാരമായി പരിക്കേറ്റ ഷിജു തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു.

സി.പി.എം മാരിയമ്മ ബ്രാഞ്ച് സെക്രട്ടറി ചെട്ടിത്തെരുവിലെ വി. സതീശന്‍ (45), സഹോദരന്‍ ദിനേശന്‍ (40) എന്നിവരെ തലശ്ശേരി ചന്ദ്രവിലാസം ഹോട്ടലിനു സമീപംവെച്ച് ആര്‍.എസ്.എസുകാര്‍ മര്‍ദിച്ചതായാണ് പരാതി. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സി.പി.എം പ്രവര്‍ത്തകരായ എരഞ്ഞോളി എകരത്ത് പീടിക കോമത്ത് ഹൗസില്‍ സുഭാഷ് (33), കാന്തലോട്ട് ഷെറിന്‍ (22) എന്നിവരെ എകരത്ത് പീടികയില്‍വെച്ച് 12 ആര്‍.എസ്.എസുകാര്‍ ആക്രമിച്ചതായാണ് പരാതി. മലാലില്‍വെച്ച് സി.പി.എമ്മുകാരുടെ മര്‍ദനമേറ്റ നിലയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ മലാല്‍ കോട്ടന്‍കണ്ടി സിജീഷിനെ (23) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആച്ചുകുളങ്ങരയില്‍ സി.പി.എമ്മുകാരെ ആക്രമിച്ച കേസില്‍ ഒമ്പത് ആര്‍.എസ്.എസുകാര്‍ക്കെതിരെ ചൊക്ലി പൊലീസ് കേസെടുത്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സതീശനെ മര്‍ദിച്ച കേസില്‍ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു.

Reported by Madhyamam
25th August 2010 11:40:45 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations