Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

കൂത്തുപറമ്പ്: കൈതേരി ആറങ്ങാട്ടേരിയിലെ കോണ്‍ഗ്രസ് മന്ദിരമായ ഇന്ദിരാഭവന്‍ ആക്രമിച്ച് തകര്‍ത്ത സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് മന്ദിരം പരിസരത്ത് മാങ്ങാട്ടിടം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ ധര്‍ണ നടത്തി.ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

അക്രമവും അടിച്ചമര്‍ത്തലും കൊണ്ട് ഒരു പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അക്രമകാരികളുടെ തേര്‍വാഴ്ചയില്‍ മനംമടുത്താണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകങ്ങളിലടക്കം ജനങ്ങള്‍ മാറി ചിന്തിച്ചതെന്ന് സിപിഎം നേതൃത്വം മനസ്സിലാക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. സുധാകരന്‍ നീര്‍വേലി അധ്യക്ഷത വഹിച്ചു.

വി.എ.നാരായണന്‍, കെ.പ്രഭാകരന്‍, ചന്ദ്രന്‍ തില്ലങ്കേരി, പ്രദീപ് വട്ടിപ്രം, എം.ജെ.പാപ്പച്ചന്‍, പി.കെ.സതീശന്‍, റിജില്‍ മാക്കുറ്റി, സി.ജി.തങ്കച്ചന്‍, കെ.കമല്‍ജിത്ത്, ആര്‍.കെ.രാഘവന്‍, എം.വി.ലത, കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപവാസ ധര്‍ണയ്ക്ക് സി.വി.പ്രീതന്‍, എം.വി.ചിത്രകുമാര്‍, വി.സി.കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Reported by Manorama
25th August 2010 11:01:20 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations