Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ലീഗ്-സി.പി.എം സംഘര്‍ഷം: കല്ലിക്കണ്ടിയില്‍ വാള്‍ കണ്ടെടുത്തു

പാനൂര്‍: മുസ്‌ലിംലീഗ്-സി.പി.എം സംഘര്‍ഷമുണ്ടായ കല്ലിക്കണ്ടിയില്‍ പൊലീസ് വാള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം കല്ലിക്കണ്ടി ടൗണില്‍വെച്ചാണ് സംഭവം. ആക്രമിക്കാനെത്തിയ രതീഷ് എന്ന സി.പി.എം പ്രവര്‍ത്തകന്റെ കൈയില്‍നിന്ന് വാള്‍ പിടിച്ചുവാങ്ങി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം, പൊലീസിനെക്കണ്ട് ഓടിപ്പോയ രതീഷ് ഉപേക്ഷിച്ചതാണ് വാളെന്ന് പൊലീസ് പറയുന്നു.

മര്‍ദനമേറ്റ സി.പി.എം പ്രവര്‍ത്തകരായ രതീഷ് (26), ധനലേഷ് (26) എന്നിവരെ കഴിഞ്ഞ ദിവസം പാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരെ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു.  ആയുധം കൈവശംവെച്ചതിന് രതീഷിന്റെ പേരിലും പൊലീസ് കേസെടുത്തു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ എസ്.ഐ ജീവന്‍ ജോര്‍ജ് ഇരുകക്ഷികളുടെയും യോഗം വിളിച്ചുചേര്‍ത്തു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരുവിഭാഗം നേതാക്കളും ധാരണയിലെത്തി.

Reported by Madhyamam
25th August 2010 10:47:09 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations