Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പര്‍ദ്ദയ്‌ക്കെതിരായ എം.എല്‍.എയുടെ പരാമര്‍ശം: സ്‌പീക്കര്‍ക്ക്‌ പരാതി നല്‍കും
കുമ്പള: പര്‍ദ്ദധരിക്കുന്നതിനെ കുറിച്ച്‌ സി.പി.എം എം.എല്‍.എ കെ കെ ശൈലജ ടീച്ചര്‍ നടത്തിയ പരാമര്‍ശത്തിനെതിരേസ്‌പീക്കര്‍ക്ക്‌ പരാതി നല്‍കാന്‍ എസ്‌.വൈ.എസ്‌.കുമ്പള ടൗണ്‍ കമ്മിറ്റി തീരുമാനിച്ചു. പൊടിക്കാറ്റില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ സ്‌ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതെന്നും ഇതിനെ ആധുനികതയുടെ ഭാഗമായി കാണാനാകില്ലെന്നുമാണ്‌ ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്‌. എം.എല്‍.എയുടെ തരംതാണ പ്രസ്‌താവന ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവില്ലായ്‌മയുടെ ഉദാഹരണമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. എം.എല്‍.എ ഒരു പ്രത്യേക വിഭാഗം സ്‌ത്രീകളെ അപമാനിച്ചത്‌ സത്യപ്രതിജ്ഞാ ലംഘനമാണ്‌. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി,പ്രതിപക്ഷനേതാവ്‌, മുസ്‌ലിംലീഗ്‌ നിയമസഭ പാര്‍ട്ടി ലീഡര്‍ എന്നിവര്‍ക്കും പരാതിനല്‍കാന്‍ യോഗം തീരുമാനിച്ചു. കണ്ണൂര്‍ അബ്ദുല്ല അധ്യക്ഷതവഹിച്ചു. വി പി അബൂബക്കര്‍, കെ പി ഹംസ, പി വി സുബൈര്‍ നിസാമി, കെ എസ്‌ ഇബ്രാഹിം, ശംസുദ്ദീന്‍ വളവില്‍,അബൂബക്കര്‍ സാലൂദ്‌ നിസാമി, സി എം കെ അലി, കെ എം ഹുസൈന്‍, അബ്ബാസ്‌ സംസാരിച്ചു.
25th August 2010 05:05:36 AM
 
Related News
 
Comments for this news
 
Name: VV KHADER Date: 26th August 2010 04:07:32 AM
Comments: അനുവാചകരുടെ മനസ്സുകളില്‍ അക്ഷരപ്പൂക്കളുടെ അക്ഷയഖനി തീര്‍ത്ത്‌ ലോക സാഹിത്യത്തിന്റെ നെറുകയില്‍ പെണ്ണെഴുത്തിന്റെ പ്രകാശം പരത്തിയ മാധവിക്കുട്ടി എന്ന കമലാസുരയ്യ, ഇസ്ലാമിന്റെ വിശ്വാസതീരം അണയുന്നതിന്‌ മുമ്പ്‌ ഒരിക്കല്‍ എഴുതിയിരുന്നു" മുസ്‌ലിം സ്‌ത്രീകളുടെ പര്‍ദ്ദ എത്ര നല്ലവസ്‌ത്രമാണ്‌. ലോകമുറങ്ങിക്കിടക്കുമ്പോള്‍ ഞാനൊറ്റയ്ക്ക് പര്‍ദ ധരിച്ച് ഇരുട്ടിലൂടെ നടക്കാറുണ്ട്‌. പര്‍ദ്ദ എത്രമാത്രം സുരക്ഷിതത്വബോധമാണ്‌ എനിക്ക്‌ നല്‍കുന്നത്‌."നിക്ഷ്‌പക്ഷവും ഗൗരവപൂര്‍വ്വവുമായ ഇത്തരം നിരീക്ഷങ്ങളും തിരിച്ചറിവുകളുമാണ്‌ ആ ലോകോത്തര എഴുത്തുകാരിയെ പിന്നീട്‌ ഇസ്ലാംമതത്തിന്റെ സുന്ദരകവാടങ്ങള്‍ തുറന്ന്‌ അകത്തേക്ക്‌ ആനയിച്ചത്‌
Name: abdul Date: 26th August 2010 03:21:22 AM
Comments: s y s ന്റെ കൂടളികളായ വനിതാ ലീഗുകാര്‍ പരധ ധരിക്കാതെ അന്യപുരുഷന്മാരുടെ കൂടെ ഇരുന്നു പരോക്ഷമായി പര്ധയെ അപമാനിക്കുന്നുട് എന്തെ ഒന്നും പ്രതികരിക്കാത്തത് ?
Name: YOUSUF KORIKAR Date: 26th August 2010 02:28:27 AM
Comments: THEERCHYAAYUM ഈ TEECHERE NIYAMATHINDE MUNNIL KOND VARANAM .RAASTREEYAM NOKI PIRAGOT POGARUDH .
Name: ilyas ballabeach Date: 25th August 2010 03:09:40 PM
Comments: പ്രാദേശിക കമ്മിറ്റികള്‍ പരാതി നല്കുന്നതീന് പകരം സംസ്ഥാന കമ്മിറ്റി പരത്തി നല്‍കണം എന്നാല്‍ മാത്രമേ കാര്യഗൌരവം മേലധികാരികല്ക് മനസിലാകുകയുള്ളു ( ശൈലജ ടീച്ചറുടെ പരാമര്‍ശം നിസ്സാരമായി കാണാന്‍ പറ്റുകയില്ല) എസ വൈ എസിന എല്ലാവിധ അഭിനന്ദനങ്ങളും
Name: Abdul Azeez Date: 25th August 2010 10:51:37 AM
Comments: സീ.പീ.എമ്മിന്‍റെ മുസ്ലിം പ്രീണന നയത്തിന്‍റെ മറ്റൊരു ഉദാഹരണമാണ്‌ ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. ഇതിനെതിരെ സമൂഹം ഒന്നിച്ചു അണിനിരക്കണം. എസ്.വൈ.എസ്. കുമ്പള ടൌണ്‍ കമ്മിറ്റിക്ക് അഭിനന്ദനങ്ങള്‍.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations