Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
മഅദനിയെ കുടുക്കാന്‍ ഗൂഢശ്രമം: പിഡിപി
കോഴിക്കോട്: സംഘപരിവാര്‍ സംഘടനകള്‍ക്കു പല സ്ഫോടനക്കേസുകളിലും ബന്ധമുണ്ടെന്നു തെളിഞ്ഞതോടെ കേസുകളുടെ തൂക്കം സമമാക്കാനുള്ള ഗൂഢതന്ത്രമാണ് മഅദനിയെ പല തീവ്രവാദക്കേസുകളുമായി ബന്ധിപ്പിക്കാനുള്ള ശ്രമമെന്നു പിഡിപി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പോലും മഅദനിയെ ചോദ്യം ചെയ്യുകയുണ്ടായിട്ടില്ല.

കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കര്‍ണാടക ആഭ്യന്തരമന്ത്രി വിവാദ പരാമര്‍ശം നടത്തിയതു കേസിനെ വഴി തെറ്റിക്കാനാണെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി പറഞ്ഞു. എല്‍.കെ. അഡ്വാനി നേരിട്ടു മഅദനിക്കെതിരെ രംഗത്തുവന്നിരിക്കുന്നതു ബിജെപി ദേശീയനേതൃത്വത്തിന് ഇക്കാര്യത്തില്‍ നിക്ഷിപ്ത താല്‍പര്യമുണ്ടെന്നതിനു തെളിവാണ്. ബിജെപി നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിനു കീഴില്‍ മഅദനിയുടെ ജീവന്‍ സുരക്ഷിതമല്ല. ആരോഗ്യസ്ഥിതി മോശമായ മഅദനിയെ കോടതിയുടെ നിര്‍ദേശം പോലും അവഗണിച്ചാണ് 750 കിലോമീറ്റര്‍ തുടര്‍ച്ചയായി യാത്ര ചെയ്യിച്ചു കുടകിലെത്തിച്ചത്.

കുടകില്‍ വാഹനത്തില്‍നിന്നു പുറത്തിറക്കുകപോലും ഉണ്ടായിട്ടില്ല. ദൃക്സാക്ഷികള്‍ അവിടെ വച്ചു മഅദനിയെ തിരിച്ചറിഞ്ഞെന്നു പൊലീസ് കള്ളക്കഥയുണ്ടാക്കുകയാണ്. യാത്ര കഴിഞ്ഞു തിരിച്ചു ബാംഗൂരിലെത്തിയപ്പൊഴേക്കും അവശനായ മഅദനിയെ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയനാക്കിയെന്നു വരുത്തിത്തീര്‍ക്കുക മാത്രമാണു പൊലീസ് ചെയ്തത്. ഇത്തരത്തില്‍ ഒരാളുടെ ജീവന്‍ പന്താടുന്ന വിഷയത്തില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം. കൊല്ലം പ്രസ്ക്ളബില്‍ മഅദനിയോട് സഹതാപമുള്ള സാമൂഹിക-രാഷ്ട്രീയ നേതാക്കളുടെ യോഗം ഇന്നുനടക്കുന്നുണ്ട്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ഭാസുരേന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ.

ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതസംഘടനകളോടും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. പിഡിപി കേന്ദ്ര കമ്മിറ്റിയും ഇന്നു കൊല്ലത്തു ചേരും. ഈ രണ്ടു യോഗങ്ങള്‍ക്കു ശേഷം മഅദനി വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ പിഡിപി അന്തിമ നിലപാട് എടുക്കുമെന്നു ഗഫൂര്‍ പുതുപ്പാടി പറഞ്ഞു.

Reported by Manorama
25th August 2010 05:02:52 AM
 
 
Comments for this news
 
Name: YOUSUF KORIKAR Date: 25th August 2010 09:42:16 PM
Comments: IKKURI MADHANIYE KALLA CASIL KUDUKI JAILILADAKKAN PATTOOLA . KARANAM BJP YUDEYUM CHILA RASTREEYA PARTIGALUDEYUM MANASSILIRIPP LOGAM MANASSILAKIYIRIKKUNNU . NIRAPARAADHIGALK NEEDHI LABHIKKATTE .........
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations