Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
തെലുങ്കു നടിമാരുള്‍പ്പെട്ട പെണ്‍വാണിഭ സംഘം അറസ്റ്റില്‍
ഹൈദരാബാദ്‌: തെലുങ്കുനടിമാരുള്‍പ്പെട്ട വന്‍ പെണ്‍വാണിഭസംഘം പോലീസിന്റെ വലയിലായി. ഹൈദരാബാദ്‌ നഗര ത്തിലെ ബീഗംപെട്ടിനടുത്ത്‌ ഉമാനഗറിലുള്ള സ്‌പ്രിംഗ്‌ ഹെവന്‍ അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭകേന്ദ്രം ഞായറാഴ്‌ച രാത്രി വളഞ്ഞാണ്‌ പോലീസ്‌ ഇവരെ പിടികൂടിയത്‌.

തെലുങ്കുചലച്ചിത്ര നടിയായ സൈറാ ബാനു(23), സഹനടി ജ്യോതിലക്ഷ്‌മി(21) എന്നിവരുള്‍പ്പെടെ എട്ടുപേരാണ്‌ അറസ്റ്റിലായത്‌. മുന്‍ സോവ്യറ്റ്‌ റിപ്പബ്ലിക്കായ ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനിയായ യുവതിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിമാരെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍, മറ്റുള്ള ആറു പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്‌തു.

അതേസമയം, അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞു തങ്ങളെ അപ്പാര്‍ട്ടുമെന്റിലേക്കു വിളിച്ചുവരുത്തിയതാണെന്നും തങ്ങള്‍ക്കു പെണ്‍വാണിഭസംഘവുമായി യാതൊരു ബന്ധവുമില്ലെന്നും മാധ്യമങ്ങളുടെ അനാരോഗ്യകരമായ മത്സരത്തിന്റെ ഇരകളാണ്‌ തങ്ങളെന്നും ഇരു നടിമാരും ആരോപിച്ചു. എന്നാല്‍, പോലീസ്‌ ഈ ആരോപണം നിഷേധിച്ചു. രഹസ്യവിവരത്തെത്തുടര്‍ന്നു തങ്ങള്‍ ഫ്‌ളാറ്റിലെത്തുമ്പോള്‍ നടിമാരും മറ്റുള്ളവരും അടച്ചിട്ട മുറിയിലായിരുന്നുവെന്നും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും മുറികള്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്നു ബലമായി തുറന്നപ്പോള്‍ അത്ര നല്ല കാഴ്‌ചയല്ല കണ്‌ടതെന്നും പഞ്ചഗുട്ട എസ്‌ഐ കെ.അശോകചക്രവര്‍ത്തി പറഞ്ഞു. കസ്റ്റമര്‍മാരെന്ന വ്യാജേന തങ്ങളയച്ച രണ്‌ടു പോലീസുകാരില്‍നിന്നു നടിമാര്‍ 2,000 രൂപ വീതം അഡ്വാന്‍സ്‌ വാങ്ങിയതായും അദ്ദേഹം ചൂണ്‌ടിക്കാട്ടി.

Reported by Deepika
25th August 2010 04:52:48 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations