Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഹജ്ജ്: അധിക ക്വാട്ടയില്‍നിന്ന് 5,000 സീറ്റ് കേരളത്തിന് അനുവദിക്കണം -സംസ്ഥാന സര്‍ക്കാര്‍
കോഴിക്കോട്: സൗദി സര്‍ക്കാര്‍ ഇന്ത്യക്ക് പുതുതായി അനുവദിച്ച അധിക ഹജ്ജ് ക്വാട്ടയില്‍ 5000 സീറ്റെങ്കിലും കേരളത്തിന് അനുവദിക്കണമെന്ന് വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മന്ത്രി വിദേശകാര്യ വകുപ്പിനും കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിനും അടിയന്തര സന്ദേശമയച്ചു.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകരുള്ളത് കേരളത്തില്‍നിന്നാണ്. കഴിഞ്ഞ മൂന്നു വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും നറുക്കെടുപ്പില്‍ അവസരം ലഭിക്കാത്ത 3000ത്തിലേറെ അപേക്ഷകര്‍ സംസ്ഥാനത്തുണ്ട്. ഈ വര്‍ഷം സംസ്ഥാനത്തുനിന്ന് അപേക്ഷിച്ചവരില്‍ അവസരം ലഭിക്കാത്ത 31,700 പേരില്‍ 3200 അപേക്ഷകര്‍ 65 വയസ്സ് കഴിഞ്ഞവരാണ്. ഈ സാഹചര്യത്തില്‍ സൗദി ഹജ്ജ് മന്ത്രാലയം ഇന്ത്യക്ക് അനുവദിച്ച അധിക ക്വാട്ടയില്‍നിന്ന് 5000 സീറ്റെങ്കിലും കേരളത്തിന് ലഭിക്കണം. കേരളത്തിന് ന്യായമായ വിഹിതം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാറും കേരള ഹജ്ജ് കമ്മിറ്റിയും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണെന്നും മന്ത്രി കത്തില്‍ ഓര്‍മിപ്പിച്ചു.

ഈ വര്‍ഷം കൂടുതലായി 25,000 പേര്‍ക്കുകൂടി ഹജ്ജിന് അവസരം നല്‍കണമെന്ന് ഹജ്ജിന്റെ ചുമതല വഹിച്ചിരുന്ന മുന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ നേരത്തെ സൗദി സര്‍ക്കാറിനോട് അപേക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 10,000 പേര്‍ക്കുകൂടി അവസരം നല്‍കാന്‍ സൗദി തയാറായത്. ഈ അധിക ക്വാട്ടയിലാണ് 5,000 സീറ്റ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Reported by Madhyamam
25th August 2010 04:40:15 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations