Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കണ്‌ടല്‍ പാര്‍ക്കിനെതിരേ സുപ്രിം കോടതിയില്‍ ഹരജി നല്‍കും: മന്ത്രി ജയറാം രമേശ്‌
ന്യൂഡല്‍ഹി: പാപ്പിനിശ്ശേരിയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കു കീഴിലെ വിവാദമായ കണ്‌ടല്‍ തീം പാര്‍ക്ക്‌ തുറക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ ബുധനാഴ്‌ച ഹരജി നല്‍കുമെന്ന്‌ കേന്ദ്ര വനം പരിസ്ഥിതിമന്ത്രി ജയറാം രമേശ്‌ പറഞ്ഞു. കണ്‌ടല്‍പ്പാര്‍ക്ക്‌ വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോവും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തതിന്റെ പശ്ചാത്തലത്തില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം വീണ്‌ടും തുടങ്ങിയിരുന്നു.

വാണിജ്യ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ കണ്‌ടല്‍ പഠന-ഗവേഷണ കേന്ദ്രമായാണ്‌ പാര്‍ക്ക്‌ തുടര്‍പ്രവര്‍ത്തനം ആരംഭിച്ചത്‌. ഇതിന്റെ ഭാഗമായി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കോഫീ ഹൗസും ബോട്ടിങ്‌ സര്‍വീസും നിര്‍ത്തലാക്കി. പ്രവേശന ഫീസായ 10 രൂപ സംഭാവനയെന്ന രീതിയിലാണ്‌ സ്വീകരിക്കുന്നത്‌. പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയാണ്‌ പാര്‍ക്കിന്റെ നടത്തിപ്പുകാര്‍. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ മുഖ്യ ഉപദേഷ്ടാവാണ്‌. കഴിഞ്ഞ ദിവസം പാര്‍ക്കിന്റെ ഉദ്‌ഘാടന വേളയില്‍ കെ സുധാകരന്‍ എം.പിക്കെതിരേയും കേന്ദ്രമന്ത്രി ജയറാം രമേശിനെതിരേയും രൂക്ഷവിമര്‍ശനമാണ്‌ ഇ പി ജയരാജന്‍ ഉയര്‍ത്തിയത്‌.

Reported by Thejas
24th August 2010 05:03:24 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations