Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
സ്ഫോടനം:കുറ്റസമ്മതം നടത്തിയില്ലെന്ന് മഅദനി
ബാംഗൂര്‍: ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനത്തില്‍ തനിക്ക് പങ്കുണ്ടെന്ന് കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് അബ്ദുല്‍ നാസര്‍ മഅദനി. ഇത്തരത്തില്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് മഅദനി തന്റെഅഭിഭാഷകനെ അറിയിക്കുകയായിരുന്നു. കര്‍ണാകട ആഭ്യന്തരമന്ത്രി വി.എസ് ആചാര്യയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതിനാണെന്ന് മഅദനിയുടെ അഭിഭാഷകന്‍ അക്ബര്‍ അലി കുറ്റപ്പെടുത്തി. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനത്തിലും അബ്ദുല്‍ നാസര്‍ മഅദനിക്കു പങ്കെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ് ആചാര്യ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മഅദനി ഇതേക്കുറിച്ച് മൊഴി നല്‍കിയെന്നായിരുന്നു പ്രസ്താവന.

ഏപ്രില്‍ 17ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മല്‍സരത്തിനു തൊട്ടുമുമ്പായിരുന്നു രണ്ടു ബോംബ് സ്ഫോടനങ്ങള്‍. മറ്റൊരു ബോംബ് പരിശോധനാ സംഘം കണ്ടെടുത്തു നിര്‍വീര്യമാക്കി. അതേസമയം, ഐപിഎല്‍ മല്‍സരങ്ങള്‍ മുംബൈയിലേക്കു മാറ്റാന്‍ അധോലോക സംഘങ്ങളും വാതുവയ്പു ലോബിയും നടത്തിയ ഗൂഢാലോചനയാണു സ്ഫോടനങ്ങള്‍ക്കു പിന്നിലെന്നാണ് വി.എസ്.ആചാര്യ ആദ്യം പറഞ്ഞിരുന്നത്.

അതിനിടെ ബാംഗൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ മഅദനിയെ കര്‍ണാടകത്തിലെ ഭട്കലില്‍ തെളിവെടുപ്പിന് കൊണ്ടുപോയേക്കും. അഹമദാബാദ്, ബാംഗൂര്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തെന്ന് പൊലീസ് സംശയിക്കുന്ന റിയാസ് ഭട്കലുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് ഭട്കലില്‍ കൊണ്ടുപോകുന്നത്.

Reported by Manorama
24th August 2010 05:01:15 PM
 
Related News
 
Comments for this news
 
Name: raaz Date: 25th August 2010 05:04:23 AM
Comments: മാടനിയെ കള്ളക്കേസില്‍ കുടുക്കിയധനെ മാടണി niraparadiyan
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations