Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ആനന്ദിന്റെ പൗരത്വത്തില്‍ സംശയം: ബഹുമതി വിതരണം മാറ്റിവച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരനാണോ എന്ന സംശയത്തില്‍ ലോക ചെസ്‌ ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്‌ ഡോക്‌ടറേറ്റ്‌ ബഹുമതി നല്‍കുന്നത്‌ നിഷേധിച്ചത്‌ വിവാദമാകുന്നു. ഹൈദരബാദില്‍ നടക്കുന്ന ഇന്‍ര്‍നാഷണല്‍ കോണ്‍ഗ്രസ്‌ ഓഫ്‌ മാത്തമാറ്റീഷ്യന്‍സില്‍ ആനന്ദടക്കം നാലുപേര്‍ക്ക്‌ ബഹുമതികള്‍ നല്‍കാനാണ്‌ ഹൈദരാബാദ്‌ യൂണിവേഴ്‌സിറ്റി നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ ആനന്ദ്‌ സ്‌പാനിഷ്‌ പൗരനാണെന്ന്‌ യൂണിവേഴ്‌സിറ്റി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. പ്രസിദ്ധ ഗണിതജ്ഞന്‍ ഡേവിഡ്‌ മംഫോര്‍ഡ്‌, നാടക കലാകാരന്‍ ഇബ്രാഹിം അല്‍കാസി, ആനന്ദ്‌ എന്നിവരടക്കം നാലുപേര്‍ക്ക്‌ ഡോക്‌ടറേറ്റ്‌ ബഹുമതി നല്‍കാന്‍ 2009 ലാണ്‌ യൂണിവേഴ്‌സിറ്റി തീരുമാനിച്ചത്‌. 2010 ആഗസ്റ്റ്‌ 23ന്‌ ബഹുമതി വിതരണം ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഈ കാര്യം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചത്‌ ഇക്കഴിഞ്ഞ ആഗസ്റ്റ്‌ 18നാണ്‌. അവാര്‍ഡ്‌ വിതരണം ചെയ്യുന്ന തീയതിയോ അവാര്‍ഡിന്‌ അര്‍ഹരായവരില്‍ വിദേശ പൗരന്‍മാര്‍ ഉണ്‌ടോ തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രമന്ത്രാലയത്തെ അറിയിച്ചിരുന്നില്ല. വിദേശികള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കണമെങ്കില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്‌. ഈ കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ യൂണിവേഴ്‌സിറ്റിയോട്‌ കേന്ദ്ര മാനവവിഭശേഷി മന്ത്രാലയം രണ്‌ടുവട്ടം ആവശ്യപ്പെട്ടു. സ്‌പെയിനില്‍ ഭാര്യയ്‌ക്കൊപ്പം ജീവിക്കുന്ന ആനന്ദ്‌ സ്‌പാനിഷ്‌ പൗരനാണെന്നായിരുന്നു യൂണിവേഴ്‌സിറ്റി അധികൃതര്‍ നല്‍കിയ മറുപടി. അവാര്‍ഡ്‌ 23ന്‌ വിതരണം ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തിരമായി അനുമതി വേണമെന്നാവശ്യപ്പെടാനും യൂണിവേഴ്‌സിറ്റി തയ്യാറായില്ല.

ഇതിനിടെ മാത്തമാറ്റീഷ്യന്‍സ്‌ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന ഗണിതജ്ഞര്‍ ആനന്ദിന്റെ ഭാര്യ അരുണയെ വിവരം അറിയിച്ചു. യൂണിവേഴ്‌സിറ്റി നിലപാടില്‍ രാഷാകുലയായ അവര്‍ ആനന്ദിന്റെ പാസ്‌പോര്‍ട്ടിന്റെ പ്രതി ഇ-മെയിലായി അയച്ചുകൊടുത്തു. ആനന്ദ്‌ ഇന്ത്യന്‍ പൗരനാണെന്ന്‌ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പിന്നീട്‌ അംഗീകരിച്ചുവെങ്കിലും യൂണിവേഴ്‌സിറ്റി അധികൃതര്‍ അവാര്‍ഡ്‌ വിതരണം മാറ്റിവച്ചു. അവാര്‍ഡ്‌ റദ്ദാക്കിയിട്ടില്ലെന്നും നീട്ടിവെച്ചുമെന്നുമാണ്‌ യൂണിവേഴ്‌സിറ്റി അറിയിച്ചിരിക്കുന്നത്‌.
Reported by TIAS Network
24th August 2010 01:52:48 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations