Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ചൈനയില്‍ വധശിക്ഷാ നിയമം ഭേദഗതി ചെയ്യാന്‍ ആലോചന
ബെയ്‌ജിംഗ്‌: വധശിക്ഷ ലഭിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായുള്ള അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളുടെ പരാതി ശക്തമായതോടെ നിയമം ഭേദഗതി ചെയ്യാന്‍ ചൈന ആലോചിക്കുന്നു. വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്‌ക്കാനാണ്‌ ആലോചന. പുന:പരിശോധന നടത്തി നിയമം പാസായാല്‍ ഇപ്പോള്‍ വധശിക്ഷ ലഭിച്ചിരിക്കുന്നവരില്‍ നല്ലൊരു ശതമാനവും മരണശിക്ഷയില്‍ നിന്നു രക്ഷപെടുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

നിയമം പാസാക്കിയാല്‍ 1997നു ശേഷം ചൈനയില്‍ ഭേദഗതി ചെയ്യപ്പെടുന്ന സുപ്രധാന നിയമമായിരിക്കുമിത്‌. എന്നാല്‍ ഉന്നതാധികാര സമിതി മൂന്നു തവണ പുന:പരിശോധന നടത്തിയ ശേഷമെ നിയമം ഭേദഗതി ചെയ്യുകയുള്ളു. അതേസമയം, രാജ്യത്തെ ജീവപര്യന്തം തടവിന്റെ കാലാവാധി 20 വര്‍ഷത്തില്‍ നിന്നു 25 വര്‍ഷമാക്കി മാറ്റാനും ശിപാര്‍ശയുണ്‌ട്‌.
Reported by Deepika
24th August 2010 12:52:20 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations