Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
തന്നെ ആദരിക്കുന്നതിനെ എതിര്‍ക്കുന്നത് മലയാളസിനിമ അറിയാത്തവര്‍ - കമലഹാസന്‍
തിരുവനന്തപുരം : തന്നെ ആദരിക്കുന്നതിന് വിയോജിപ്പ് പ്രകടിപ്പിച്ചവരും ഒരു തമിഴനെയെന്തിന് ആദരിക്കണമെന്ന് ചോദിച്ചവരും മലയാള സിനിമയെക്കുറിച്ച് മുപ്പത് വര്‍ഷത്തില്‍ താഴെ അറിവുള്ളവര്‍ മാത്രമാണെന്നും കമലഹാസനെന്ന നടന്‍ ജനിച്ചുവളര്‍ന്നത് മലയാള സിനിമയിലാണെന്നും തെന്നിന്ത്യന്‍ അഭിനയചക്രവര്‍ത്തി ഡോ. കമലഹാസന്‍.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ കേരള സര്‍ക്കാറിന്റെ ആദരം ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം . അഞ്ച് വയസ്സുള്ളപ്പോള്‍ മലയാള സിനിമയിലെത്തിയവനാണ് താന്‍. ഒരമ്മയുടേയും അച്ഛന്റെ യും സ്‌നേഹം തന്നാണ് കേരളീയര്‍ വളര്‍ത്തിയത്. തിരുവനന്തപുരത്തെ തെരുവിലൂടെ ഒരു സാധാരണ കലാകാരനായി ചുറ്റിത്തിരിഞ്ഞ് നടന്ന ഒരു ഭൂതകാലം എനിക്കുണ്ട്.അന്നൊക്കെ ഒരു കൈയടി കേള്‍ക്കാന്‍ ഞാന്‍ ഒരുപാട് കൊതിച്ചിട്ടുണ്ട്. ഇന്ന് ഒരു സംസ്ഥാനം മുഴുവന്‍ കൈയടിക്കുന്നതില്‍ ഞാന്‍ അതീവ സന്തോഷവാനും നന്ദിയുള്ളവനുമാണ്.

അഭിനയജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും എന്റെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കുറ്റബോധത്തോടെ മനസ്സിലാക്കുന്നവനാണ് താന്‍. രാഷ്ട്രീയക്കാരുടെ വലംകൈകളാകുന്ന കലാകാരന്മാരാണ് ഇന്ന് തമിഴില്‍ അധികവും. എന്നാല്‍ സാധാരണ ജനങ്ങളുടെ കലാകാരനാകാനാണ് എനിക്കാഗ്രഹം. എന്റെ കഴിവുകള്‍ക്ക് എന്നും താങ്ങുംതണലുമായി നിന്ന മലയാള സിനിമയെ നന്ദിയോടെയും ഗൃഹാതുരത്വത്തോടെയും മാത്രമേ ഓര്‍ക്കാനാകൂ. മലയാളവുമായി അത്രമാത്രം ഹൃദയബന്ധമാണ്തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കമലഹാസനെ പൊന്നാടയണിച്ച് ആദരിച്ചു.

ഓണത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. സര്‍ഗാത്മകതയും കലാനൈപുണ്യവും കൊണ്ട് ഇന്ത്യന്‍ സിനിമയെ ലോകശ്രദ്ധയിലേക്കെത്തിച്ച മഹാനടനാണ് കമലഹാസനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക മലയാളികളുടെ പേരില്‍ അദ്ദേഹത്തെ ആദരിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവാനാണ്. മുഖ്യമന്ത്രി പറഞ്ഞു.

Reported by Madhyamam
23rd August 2010 08:14:54 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations