Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഉന്നതാധികാര സമിതി മുല്ലപ്പെരിയാറിലേയ്ക്ക്
ന്യൂഡല്‍ഹി: സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. സന്ദര്‍ശന തിയതി സമിതിയുടെ അടുത്ത യോഗത്തില്‍ തീരുമാനിക്കും. ഒക്ടോബര്‍ 15നാണ് ഉന്നതാധികാരസമിതി അടുത്ത യോഗം ചേരുന്നത്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും സമയവും നല്‍കിയിട്ടുണ്ട്. ഇന്നു ചേര്‍ന്ന സമിതിയുടെ രണ്ടാമത്തെ സിറ്റിങ്ങിലാണ് ഡാം സന്ദര്‍ശിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ച കേസില്‍ സുപ്രീംകോടതി പരിഗണിച്ചതും അല്ലാത്തതുമായ എല്ലാ വിഷയങ്ങളും പരിശോധിച്ച് പരിഹാരമാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുകയാണ് അഞ്ചംഗ സമിതിയുടെ ദൌത്യം. പ്രശ്നപരിഹാരത്തിന് ഏറ്റവും ഉചിതമായ മാര്‍ഗം പുതിയ ഡാമാണെന്ന് കേരളം സമിതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഒപ്പം നിലവിലുള്ള ഡാം സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുക്കണമെന്നും ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകാവുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പരിശോധിക്കണമെന്നും കേരളം അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ പുതിയ ഡാം എന്ന നിര്‍ദേശത്തെ തമിഴ്നാട് സത്യവാങ്മൂലത്തില്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഈ നിര്‍ദേശം അനാവശ്യമാണെന്നും മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയം സംബന്ധിച്ച് കേരളം അനാവശ്യമായി ഭീതി പരത്തുകയാണെന്നും അവര്‍ ആരോപിച്ചു. പാട്ടക്കരാര്‍പ്രകാരം തമിഴ്നാടിന് കൈവശാവകാശം ലഭിച്ച ഭൂമിയില്‍ കേരളം കയ്യേറ്റം നടത്തിയെന്നും അവിടെ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദേശിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദ് അധ്യക്ഷനായ സമിതിയില്‍ സുപ്രീം കോടതിയിലെ തന്നെ മുന്‍ ജഡ്ജി എ.ആര്‍. ലക്ഷ്മണനാണു തമിഴ്നാടിന്റെ പ്രതിനിധി. കേന്ദ്ര ജല കമ്മിഷന്‍ (സിഡബ്ള്യുസി) മുന്‍ ചെയര്‍മാന്‍ സി.ഡി. തട്ടേ, കമ്മിഷന്‍ മുന്‍ ചീഫ് എന്‍ജിനീയര്‍ ഡി.കെ. മേത്ത എന്നിവരാണു കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികള്‍. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ. ടി. തോമസാണ് കേരളത്തിന്റെ പ്രതിനിധി.

Reported by Manorama
23rd August 2010 05:23:37 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations