Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
എംപിമാരുടെ ബത്ത 10,000 രൂപ കൂടി വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: എംപിമാരുടെ മണ്‌ഡല, ഓഫീസ്‌ അലവെന്‍സ്‌ വീണ്‌ടും വര്‍ധിപ്പിച്ചു. രണ്‌ടിനത്തിലും കൂടി പതിനായിരം രൂപയാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌. ശമ്പളവര്‍ധന പോരെന്ന്‌ ചൂണ്‌ടിക്കാട്ടി എംപിമാര്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നടപടി. തീരുമാനം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. മണ്‌ഡലബത്തയും ഓഫീസ്‌ ബത്തയും അയ്യായിരം രൂപ വീതമായിട്ടാണ്‌ ഉയര്‍ത്തിയത്‌. നേരത്തെ ഇരുപതിനായിരം രൂപയില്‍ നിന്ന്‌ രണ്‌ട്‌ അലവന്‍സുകളും നാല്‍പതിനായിരം രൂപയാക്കി ഉയര്‍ത്തിയിരുന്നു. അയ്യായിരം രൂപകൂടി വര്‍ധന വരുന്നതോടെ ഈ തുക നാല്‍പത്തി അയ്യായിരം രൂപ വീതമായി ഉയരും. കഴിഞ്ഞദിവസം എംപിമാരുടെ ശമ്പളം പതിനാറായിരം രൂപയില്‍ നിന്നും അമ്പതിനായിരം രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത്‌ പോരെന്ന്‌ ചൂണ്‌ടിക്കാട്ടി ആര്‍ജെഡിയുടെയും സമാജ്‌വാദി പാര്‍ട്ടിയുടെയും മറ്റും നേതൃത്വത്തില്‍ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ അലവന്‍സ്‌ വര്‍ധനയിലൂടെ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്‌. ശമ്പളം 80,001 രൂപയാക്കി ഉയര്‍ത്തണമെന്നായിരുന്നു എംപിമാരുടെ ആവശ്യം. കേന്ദ്രസെക്രട്ടറിമാര്‍ക്ക്‌ എണ്‍പതിനായിരം രൂപയാണ്‌ ശമ്പളമെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച്‌ തങ്ങളുടെ സ്ഥാനം സെക്രട്ടറിമാര്‍ക്ക്‌ മുകളിലാണെന്നും ആയിരുന്നു എംപിമാരുടെ വാദം. പ്രതിഷേധം മൂലം പാര്‍ലമെന്റ്‌ നടപടികള്‍ സ്‌തംഭിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ്‌ മണ്‌ഡല ഓഫീസ്‌ ബത്തകള്‍ വര്‍ധിപ്പിക്കാന്‍ ധാരണയായത്‌. എംപി മാരുടെ മറ്റ്‌ അലവന്‍സുകളും കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.
Reported by Deepika
23rd August 2010 03:39:44 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations