Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ആണവ ബാധ്യതാ ബില്ല്‌ വീണ്‌ടും വിവാദത്തില്‍
ന്യൂഡല്‍ഹി: ഭേദഗതികളോടെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ആണവ ബാധ്യതാ ബില്ലിനെച്ചൊല്ലി വീണ്‌ടും വിവാദം. വിദേശ കമ്പനികളെ സഹായിക്കുന്നതിനു പുതിയ വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയതാണ്‌ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്‌. മനഃപൂര്‍വം അപകടം ഉണ്‌ടാക്കണമെന്ന ഉദ്ദേശ്യത്തോടെ, നിലവാരമില്ലാത്ത ആണവനിലയ ഘടകങ്ങള്‍ നല്‌കിയെന്നു തെളിഞ്ഞാല്‍ മാത്രമേ വിദേശ കമ്പനികളില്‍ നിന്ന്‌ നഷ്‌ടപരിഹാരം ഈടാക്കാനാകൂ എന്ന പുതിയ വ്യവസ്ഥ ബില്ലിലെ 17-ാം വകുപ്പിലാണ്‌ പുതുതായി ചേര്‍ത്തിരിക്കുന്നത്‌. മനഃപൂര്‍വം അപകടമുണ്‌ടാക്കാന്‍ സാധനങ്ങള്‍ വിതരണം ചെയ്‌തു എന്ന്‌ ആരും ഒരുതരത്തിലും സമ്മതിക്കില്ലെന്നിരിക്കേ പുതിയ വ്യവസ്ഥ വിദേശ കമ്പനികളെ സഹായിക്കാനാണെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി നിര്‍ദേശം ഉള്‍പ്പെടുത്തി 18 ഭേദഗതികളോടെയാണ്‌ ബില്ല്‌ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്‌. ബില്ല്‌ ബുധനാഴ്‌ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്‌. ബിജെപിയുടെ ആവശ്യ പ്രകാരം ചില മാറ്റങ്ങള്‍ വരുത്തി തയാറാക്കിയ പുതിയ ബില്ല്‌ അവരുടെ പിന്തുണയോടെ ഇത്തവണ തന്നെ പാസാക്കാമെന്നായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമാക്കിയിരുന്നത്‌.

എന്നാല്‍, പുതിയ വിവാദത്തോടെ, ബില്ലില്‍ ബിജെപി വീണ്‌ടും എതിര്‍പ്പ്‌ വ്യക്തമാക്കിക്കഴിഞ്ഞു. ആണവ ബാധ്യതാ ബില്ലിനെ ഇടതുപക്ഷം നേരത്തെ തന്നെ രൂക്ഷമായി എതിര്‍ക്കുകയാണ്‌. പുതിയ വ്യവസ്ഥ എഴുതിച്ചേര്‍ക്കുന്ന കാര്യം ബിജെപിയുമായി ആലോചിച്ചില്ലെന്നു ചില നേതാക്കള്‍ ചൂണ്‌ടിക്കാണിച്ചിട്ടുണ്‌ട്‌. അതിനാല്‍ 25-ന്‌ ബില്ല്‌ അവതരിപ്പിക്കുമ്പോള്‍ സര്‍ക്കാരിനു പ്രതിപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പു നേരിടേണ്‌ടിവരും.

നേരത്തെ നിശ്ചയിച്ചുറപ്പിച്ചതില്‍ നിന്നു ചില വ്യതിയാനങ്ങള്‍ ബില്ലില്‍ വരുത്തിയെന്ന്‌ ബോധ്യപ്പെട്ടതായി ബിജെപി നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. ആണവനിലയ ഘടകങ്ങള്‍ നല്‌കുന്നവരുടെ ബാധ്യത കുറയ്‌ക്കുന്ന വിധത്തിലുള്ള മാറ്റമാണ്‌ വരുത്തിയിരിക്കുന്നത്‌. ബിജെപി ബില്ല്‌ സൂഷ്‌മമായി വിലയിരുത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ലില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന്‌ ഇടതുപാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്‌ട്‌.

Reported by Deepika
23rd August 2010 12:46:09 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations