Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കാവ്യ-സന്തോഷ് മാധവന്‍ ബന്ധത്തിന്റെ കഥ: നക്കീരന്‍ വാരിക വീണ്ടും അച്ചടിക്കുന്നു
 

 നക്കീരന്റെ കോപ്പികള്‍ കിട്ടാനില്ല
 വീണ്ടും അച്ചടിക്കുന്നു: നക്കീരന്‍ ഗോപാല്‍
സന്തോഷ് മാധവന്‍ നടിയെ നഗ്‌നപൂജയ്ക്കിരയാക്കിയെന്ന്
പൂജ സിനിമയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍
കാവ്യയുടെ കുടുംബം കലക്കിയത് വിവാദ സിഡി
വില്ലത്തിയായി കൂട്ടുകാരി നന്ദിനി
നക്കീരന്റെ കഥയില്‍ ഇണങ്ങാത്ത കണ്ണികളേറെ

ചെന്നൈ: നടി കാവ്യാ മാധവനെയും ജയിലില്‍ കഴിയുന്ന വിവാദ താന്ത്രികന്‍ സന്തോഷ് മാധവനെയും ബന്ധപ്പെടുത്തിയുള്ള കവര്‍ സ്‌റ്റോറിയുമായി ഇറങ്ങിയ തമിഴ് വാരികയായ നക്കീരന്‍ ചൂടപ്പം പോലെ വിറ്റുപോയതിനെ തുടര്‍ന്ന് വീണ്ടും അച്ചടിക്കാന്‍ തുടങ്ങി.

വന്‍ വില്പനയാണ് വാരികയ്ക്ക് തമിഴ്‌നാട്ടില്‍. ഇറങ്ങിയ ദിവസം തന്നെ ഏതാണ്ട് മിക്കവാറും കോപ്പിയും വിറ്റുപോയി. പിന്നെയും ആവശ്യക്കാരേറിയതിനെ തുടര്‍ന്നാണ് വാരിക വീണ്ടും അച്ചിടിക്കുന്നതെന്ന് നക്കീരന്റെ എഡിറ്റര്‍ ഗോപാല്‍ പറഞ്ഞു.

വാരികയില്‍ വന്നതെല്ലാം ഗോസിപ്പു മാത്രമാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. സത്യം മാത്രമാണ് വാരിക പുറത്തുവിട്ടിട്ടുള്ളതെന്നും തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും നക്കീരന്‍ ഗോപാല്‍ പറയുന്നു. വീരപ്പനെ കാട്ടില്‍ പോയി ഇന്റര്‍വ്യൂ ചെയ്ത് ഏറെ പ്രശസ്തി നേടിയ ആളാണ് ഗോപാല്‍. വീരപ്പന്‍ പതിപ്പിനു ശേഷം നക്കീരന് ഏറ്റവും വില്പന ഉണ്ടായിക്കുന്നത് ഇപ്പോള്‍ കാവ്യയുടെ ജീവിതകഥയുമായിറങ്ങിയ പതിപ്പിനാണെന്നും ഗോപാല്‍ അവകാശപ്പെടുന്നു.

കാവ്യയും സന്തോഷ് മാധവനും

കാവ്യയുടെ ജീവിതം തകരാന്‍ കാരണം സന്തോഷ് മാധവനാണെന്നാണ് നക്കീരന്റെ കണ്ടെത്തല്‍. കാവ്യയുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ നായകനായ ജനപ്രിയ നടനാണ് വിവാഹം കലക്കിയ വില്ലന്‍ എന്നായിരുന്നു ഇതുവരെ വന്ന വാര്‍ത്തകള്‍. ഇത്തരത്തിലാണ് കാവ്യ നല്കിയ വിവാഹമോചന ഹര്‍ജിക്ക് ഭര്‍ത്താവ് നിശാല്‍ ചന്ദ്ര മറുപടി നല്കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍, നക്കീരന്റെ കണ്ടെത്തലുകള്‍ ഇതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. സന്തോഷ് മാധവന്റെ സന്നിധിയില്‍ നിത്യസന്ദര്‍ശകയായിരുന്ന കാവ്യയെന്ന് നക്കീരന്‍ പറയുന്നു. സ്വാമിയില്‍ കാവ്യയ്ക്ക് ഏറെ വിശ്വാസവുമുണ്ടായിരുന്നു.

മലയാള സിനിമയില്‍ എന്നും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കാവ്യ അദമ്യമായി ആഗ്രഹിച്ചിരുന്നുവെന്നും ഈ ആഗ്രഹവുമായി സ്വാമിയെ സമീപിച്ചപ്പോള്‍ അദ്ദേഹം ഒരു വിശേഷാല്‍ പൂജ നടത്താന്‍ നിര്‍ദ്ദേശിച്ചുവെന്നും നക്കീരന്‍ പറയുന്നു.

സന്തോഷ് മാധവന്റെ വിശേഷാല്‍ പൂജ സ്ത്രീകളെ നഗ്‌നകളാക്കിയ ശേഷമാണ്. സിനിമയില്‍ ഒന്നാമതായി തുടരാന്‍ പൂജയ്ക്ക് കാവ്യ സന്നദ്ധയായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പൂജയുടെ ചിത്രങ്ങളും വീഡിയോ സിഡിയും കൈയില്‍ കിട്ടിയതോടെയാണ് ഭര്‍ത്താവ് നിശാല്‍ ചന്ദ്ര ഇടഞ്ഞതെന്നും വിവാഹജീവിതം താളംതെറ്റാന്‍ തുടങ്ങിയതെന്നും നക്കീരന്‍ പറയുന്നു.

വില്ലത്തി നന്ദിനി

സന്തോഷ് സ്വാമി നടത്തിയ നഗ്‌നപൂജയുടെ ചിത്രങ്ങള്‍ പുറത്തെത്തിതതെങ്ങനെയെന്നും നക്കീരന്‍ വിവരിക്കുന്നു. കാവ്യയുടെ ബാല്യകാല സുഹൃത്തായ അമ്മുക്കുട്ടി എന്ന നന്ദിനിയും പൂജാവേളയില്‍ കാവ്യയുടെ ഒപ്പമുണ്ടായിരുന്നത്രേ. അന്ന് നന്ദിനി കോഴിക്കോട്ടെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ മാനേജരായിരുന്നു.

സ്വാമിയും കാവ്യയും പൂജയില്‍ ഏര്‍പ്പെട്ടിരിക്കെ നന്ദിനി രഹസ്യമായി പൂജയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി. അന്ന് കാവ്യ അത് ശ്രദ്ധിച്ചിരുന്നില്ലത്രേ.

പിന്നീട്, നന്ദിനി ഇതുവച്ച്  കാവ്യയെ ബ്‌ളാക് മെയില്‍ ചെയ്യാന്‍ തുടങ്ങി. ആദ്യമൊക്കെ കാവ്യ പണം കൊടുത്തു. പിന്നീട് കാശിന് ആവശ്യം വരുമ്പോഴൊക്കെ നന്ദിനി വീഡിയോ ദൃശ്യങ്ങളുടെ പേരു പറഞ്ഞ് കാവ്യയെ ഭീഷണിപ്പെടുത്തി. ഒടുവില്‍ ക്ഷുഭിതയായ കാവ്യ ഹോട്ടല്‍ അധികൃതരുമായി ബന്ധപ്പെട്ട് നന്ദിനിയുടെ ജോലി തെറിപ്പിച്ചു.

ജോലി പോയതോടെ നന്ദിനി പ്രതികാരദാഹിയായി മാറി. ഇതിനിടയില്‍ കാവ്യയുടെ വിവാഹവും കഴിഞ്ഞു. ക്ഷുഭിതയായ നന്ദിനി വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും നിശാല്‍ ചന്ദ്രയ്ക്ക് അയച്ചുകൊടുത്തു. ഇതോടെ കാവ്യയുടെ വിവാഹജീവിതം താളംതെറ്റാനും തുടങ്ങിയെന്നാണ് വാരികയുടെ കണ്ടെത്തല്‍.

ഈ സംഭവത്തിനു ശേഷം കാവ്യ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നും വാരിക പറയുന്നുണ്ട്.

സന്തോഷ് മാധവന്റെ വലയില്‍ മറ്റു നടിമാരും

സന്തോഷ് മാധാവന്റെ നഗ്‌നപൂജ കുപ്രസിദ്ധമാണ്. ഇഷ്ടപ്പെടുന്ന സ്ത്രീകളെ നഗ്‌നരാക്കി പൂജ നടത്തുകയും ഒപ്പം അതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പിന്നെയും കാണുകയും സന്തോഷ് മാധവന്റെ വിനോദമാണ്. ഇത്തരത്തില്‍ പകര്‍ത്തിയ വീഡിയോകള്‍ സന്തോഷ് മാധവന്‍ ബാങ്ക് ലോക്കറില്‍ വരെ സൂക്ഷിച്ചിരുന്നു. അവ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ പകര്‍ത്തിയ ചില വീഡിയോകള്‍ പിന്നീട് സന്തോഷ് മാധവന്‍ ബ്‌ളാക് മെയിലിഗിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

മലയാളത്തിലെ മദ്ധ്യവയസ്‌കയായ ഒരു നടി സന്തോഷ് മാധവന്റെ ആശ്രമത്തിലെ നിത്യസന്ദര്‍ശകയായിരുന്നു. കവയിത്രി കൂടിയായ നടി സ്വാമിയുടെ കൃപാവരത്തെക്കുറിച്ച് കവിത പോലും എഴുതിയിരുന്നു.

ഈ നടി വഴി അവരുടെ ഉറ്റ ബന്ധുവായ മറ്റൊരു യുവ നടി സന്തോഷ് മാധവന്റെ അരികില്‍ എത്തിയിരുന്നു. അവരെയും ഒന്നാം നിരയില്‍ എത്തിക്കാമെന്നു പറഞ്ഞ് സന്തോഷ് മാധവന്‍ നഗ്‌നപൂജ നടത്തിയിരുന്നു. അതിന്റെയും വീഡിയോ സന്തോഷ് മാധവന്‍ പകര്‍ത്തിയിരുന്നു.

ഈ വീഡിയോ പിന്നീട് പൊലീസിനു കിട്ടുകയും പൊലീസില്‍ നിന്നു ചോര്‍ന്ന് നാട്ടില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതു പിന്നീട് യുവനടിയുടെ ഭര്‍ത്താവായ നടന്റെ കൈയില്‍ വരെ എത്തുകയും അവരുടെ ബന്ധത്തില്‍ അത് അസ്വാരസ്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

നക്കീരന്റെ കഥയില്‍ സംശയം

നക്കീരന്‍ പറയുന്ന കഥയില്‍ ഇണങ്ങാത്ത ചില കണ്ണികളുണ്ട്. കൈയില്‍ കിട്ടിയ ഒരുമാതിരി എല്ലാ സ്ത്രീകളുടെയും വീഡിയോ എടുത്തു സൂക്ഷിച്ച സന്തോഷ് മാധവന്‍ കാവ്യയുടെ വീഡിയോ എന്തുകൊണ്ട് എടുത്തില്ല?

കാവ്യ പൂജയ്ക്കു ചെന്നിരുന്നുവെങ്കില്‍ സന്തോഷ് മാധവന്‍ അവസരം മുതലെടുത്ത് വീഡിയോ പകര്‍ത്തുമായിരുന്നു. എന്നാല്‍, വീഡിയോ പകര്‍ത്തിയിരിക്കുന്നത് കാവ്യയുടെ കൂട്ടുകാരി തന്നെയാണെന്നു പറയുന്നു. ദീര്‍ഘമായ പൂജ കൂട്ടുകാരി മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ആരും കാണാതിരിക്കുമോ എന്ന സംശയം ബാക്കിയാവുന്നു.

കാവ്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും അതിനു തെളിവുകള്‍ നക്കീരന്‍ കാണിക്കുന്നുമില്ല. മുന്‍പും ഇത്തരത്തില്‍ വിവാദവിഷയങ്ങള്‍ കെട്ടിച്ചമച്ച് നക്കീരന്‍ ജനശ്രദ്ധ നേടാന്‍ ശ്രമിച്ചിട്ടുള്ളതും വിവാദമായിരുന്നു.

എന്നാല്‍, കര്‍ണാടകത്തിലെ സെക്‌സ് സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള അവിഹിത വേഴ്ചയുടെ വീഡിയോ പുറത്തുകൊണ്ടുവന്നതു നക്കീരനാണെന്നതും ശ്രദ്ധേയമാണ്.

ഇതിനിടയില്‍, സന്തോഷ്‌ മാധവനല്ല, വിവാദ സ്വാമി ഭദ്രാനന്ദയാണ് നഗ്ന പൂജ നടത്തിയതെന്നും കഥ പരന്നിട്ടുണ്ട്.

നിശാലിന്റെ നിലപാട്

വിവാഹമോചന കേസും സ്ത്രീധന പീഡന കേസും കോടതില്‍ എത്തിയതോടെ കാവ്യയുടെ ഭര്‍ത്താവ് നിശാല്‍ ചന്ദ്ര ഉറച്ച നിലപാടിലുമാണ്. തന്റെ പക്കല്‍ തെളിവുകള്‍ പലതുമുണ്ടെന്നും അത് യഥാസമയം പുറത്തെടുക്കുമെന്നുമാണ് നിശാല്‍ പറയുന്നത്.

ഒരുപക്ഷേ, കാവ്യ പൂജയ്ക്കു വിധേയായതിന്റെ തെളിവുകള്‍ കിട്ടിയതാണോ നിശാലിന്റെ ഈ നിലപാടിനു കാരണമെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

ഇതേസമയത്താണ് കാവയുടെ ജോടിയായി അഭിനയിച്ച് നിരവധി സൂപ്പര്‍ ഹിറ്റു സിനിമകള്‍ ഉണ്ടാക്കിയ നായകനുമായുള്ള അടുപ്പത്തിന്റെ വാര്‍ത്തകള്‍ കോടതിയില്‍ ഫയല്‍ ചെയ്ത നശാലിന്റെ മറുപടിയില്‍ നിന്നു പുറത്തുവന്നതും.

Reported by VYGA

 

23rd August 2010 12:30:02 AM
 
 
Comments for this news
 
Name: Arun Date: 26th August 2010 08:20:19 PM
Comments: THANKS KASARAGOD VARTHA FOR THS NEWS. SEX AND FILM IS JUST TWO PART OF A SINGLE COIN. We the public are the BIGGEST FOOL to go behind them.
Name: muneer Date: 26th August 2010 12:33:47 PM
Comments: തമിഴിനെ സുക്ഷികുക
Name: Ratheesh Babu Date: 26th August 2010 12:17:22 PM
Comments: നക്കീരന്‍ പടച്ചുവിട്ട ഇതുപോലുള്ള "മഞ്ഞ" കഥകള്‍ കാസറഗോഡ് വാര്‍ത്ത‍ പോലുള്ള മാധ്യമങ്ങള്‍ take up ചെയ്യാന്‍ പാടില്ലായിരുന്നു.....
Name: Shafi Ziyarihinkara Date: 25th August 2010 09:11:12 PM
Comments: അടാ നക്കീരാ ഞങ്ങളുടെ പ്രിയപ്പെട്ട നടി കാവ്യയെ പറ്റി നിനക്ക് എന്ത് അറിയാം.പണതിണോ പ്രസസ്ഥിക്കോ പിന്നാലെ പോകുന്നവളല്ല കാവ്യാ.കുഞ്ഞു നാളിലെ എനിക്ക് അറിയാം അന്നും എന്നും കാവ്യാ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ്. ദയവു ചെയ്തു ദ്രോഹിക്കരുദ് പ്ളീസ്‌.
Name: rupesh Date: 25th August 2010 07:59:53 PM
Comments: ഇതു പോലെ ഉള്ള കല്ലപ്രച്ചരണങ്ങള്‍ ദയവു ചെയ്തു അച്ചടിച്ച്‌ കാസറഗോഡ് വാര്‍ത്തയുടെ ഇമേജ് കളയരുത്
Name: Nasar Date: 25th August 2010 10:53:56 AM
Comments: മലയാളത്തിലെ ആറ്റവും നല്ല നടി കാവ്യ യെ പറ്റി കള്ള പ്രജരണം നടത്തുന്നവരെ മാതൃക പരമായി ശിക്ഷിക്കണം. കാസര്ഗോഡ് വാര്‍ത്ത‍ സത്യത്തിന്റെയും നേരിന്റെയും കൂടെ നില്‍ക്കുക.നമ്മുടെ കാവ്യയെ വീണ്ടും വീണ്ടും എന്ടിനാ വേദനിപ്പിക്കുന്നാദ്.കാവ്യാ നമ്മുടെ പ്രിയപ്പെട്ട നടി യാണ്.
Name: MUNAS Date: 24th August 2010 12:10:01 PM
Comments: Itharam Sexuel Gosipukal Aru Report Cheythalum Kasargodvartha Athettedukkaruthennu Vinayapoorvam Apeshikkatte
Name: YOUSUF KORIKAR Date: 24th August 2010 01:10:40 AM
Comments: CHURUKKI PARAYUGEYANENGIL , NAKKEERANUM , BALYAKAALA SUHRTHENNPARAYUNNA NANDHINIYUM CHERNN ORU ARIYAPPEDUNNA STHREEYUDE DHAMPATHYA JEEVIDHAM THAGARKUGAYAAN CHEDHADH. ........ KAPATA SANYASIGALUDE KAPATA VISVASATHILPETT PAAVAM STHREE VANJIKKAPPEDUGEYAAN CHEIDHADH. ALLADHE KAVYA ORIKKALUM INGANEYULLA CHADHIYIL PEDOOLAAYIRUNNU . ITHIL CHILA AALKKARUDECPINNILNINNULLA CHADHIGAL UNDAYIRIKKAAM . ORIKKALUM ORAALEYUM DHROHIKKARUDH . SAADHIKKUMENGIL JANANGALE SAHAAYIKKA . THETTU CHEYYUNNAVARE ATHILNINNU THIRUTHUVAAN NOKA ALLENGIL MINDAADHIRIKKUGA CHADHIKKARUDH.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations