Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ത്യാഗസ്‌മരണകളുയര്‍ത്തി ഇഫ്‌താര്‍ വിരുന്ന്‌
കണ്ണൂര്‍: ത്യാഗസ്‌മരണകളുടെയും പ്രാര്‍ഥനകളുടെയും വിശുദ്ധ നിറവില്‍ സ്‌നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും പ്രതീകമായി ജമാഅത്തെ ഇസ്‌ലാമി കണ്ണൂര്‍ കൗസര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്‌താര്‍ വിരുന്ന്‌. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള കൂട്ടായ്‌മകളുടെ ഓര്‍മപ്പെടുത്തലുകള്‍കൂടിയായിരുന്നു സംഗമം. രാഷ്‌ട്രീയ പ്രമുഖരും സാംസ്‌കാരിക പ്രവര്‍ത്തകരും സമുദായ നേതാക്കളും സന്നദ്ധ പ്രവര്‍ത്തകരുമുള്‍പ്പെടെ നൂറുകണക്കിന്‌ പേര്‍ ഒന്നിച്ചു നോമ്പുതുറന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്‌ഥാന അമീര്‍ ടി. ആരിഫലി റമദാന്‍ സന്ദേശം നല്‍കി. നമ്മുടെ നാട്‌ നിത്യേന വിഷമം പിടിച്ച ഓരോ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോവുകയാണെന്നും അതില്‍നിന്നുള്ള ശുഭകരമായ മോചനത്തിന്‌ ഇത്തരം സംഗമങ്ങള്‍ക്ക്‌ കഴിയട്ടെയെന്നും ടി. പത്‌മനാഭന്‍ പറഞ്ഞു. പൂക്കളുടെയും പുണ്യങ്ങളുടെയും മാസത്തില്‍ എല്ലാവര്‍ക്കും നന്മ കൈവരട്ടെ എന്ന്‌ എ.പി. അബ്‌ദുല്ലക്കുട്ടി എം.എല്‍.എ ആശംസിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്‌, പ്രസ്‌ക്ലബ്‌ പ്രസിഡന്‍റ്‌ ദിനകരന്‍ കൊമ്പിലാത്ത്‌, പ്രസ്‌ അക്കാദമി വൈസ്‌ ചെയര്‍മാന്‍ പി.പി. ശശീന്ദ്രന്‍, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി. സുരേഷ്‌ബാബു, മാധ്യമം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.കെ. ഖാലിദ്‌, ടി.പി.ആര്‍. നാഥ്‌, നഗരസഭാ പ്രതിപക്ഷ നേതാവ്‌ അഡ്വ. പി.കെ. അന്‍വര്‍, വഖഫ്‌ ബോര്‍ഡ്‌ മെമ്പര്‍ പി.പി. അബ്‌ദുറഹ്‌മാന്‍ പെരിങ്ങാടി, ശശികല, കെ.പി. ജയപാലന്‍, എന്‍. സുബ്രഹ്‌മണ്യന്‍, ആകാശവാണി പ്രോഗ്രാം എക്‌സിക്യുട്ടീവ്‌ കെ. ബാലചന്ദ്രന്‍, ഡോ.എം.പി. അഷ്‌റഫ്‌ എന്നിവര്‍ സംബന്ധിച്ചു.
22nd August 2010 10:33:28 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations