Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ബാംഗ്ലൂര്‍ നഗരത്തില്‍ കനത്ത മഴ
 
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ കനത്ത മഴയില്‍ വന്‍ നാശനഷ്ടങ്ങളും ജീവഹാനിയുമുണ്ടായതായി റിപ്പോര്‍ട്ട്. ശാന്തി നഗറില്‍ മരം ഓട്ടോ റിക്ഷയ്ക്ക് മുകളില്‍ വീണ് ഡ്രൈവര്‍ മരിച്ചു. ശ്രീരാമപുരയിലെ ശ്രീനിവാസ്(38) ആണ് മരിച്ച ഓട്ടോ ഡ്രൈവര്‍. ശാന്തിനഗറിലെ നഞ്ചപ്പ സര്‍ക്കിളിലാണ് അപകടം നടന്നത്. മൂന്ന് മണിക്കൂര്‍ തിമിര്‍ത്ത് പെയ്ത കനത്ത മഴയില്‍ റോഡുകളില്‍ വെള്ളം നിറഞ്ഞ് ഗതാഗതം പാടെ തടസ്സപ്പെട്ടതിനാല്‍ ജനജീവിതം സ്തംഭിച്ചു. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകിയതിനാല്‍ പല സ്ഥലത്തും വൈദ്യുതി തടസ്സപ്പെട്ടു. നഗരത്തിലെ ഉല്‍സൂര്‍, കോസിഹള്ളി, ബനശങ്കരി, മറാത്തഹള്ളി, കെ.ആര്‍ പുര, വെങ്കയ്യ നഗര, കെങ്കേരി, സാറ്റലൈറ്റ് ടൗണ്‍ എന്നീ പ്രദേശങ്ങള്‍ വെള്ളം നിറഞ്ഞ് ഒറ്റപ്പെട്ടു.

സമീപ പ്രദേശമായ നന്ദിഹള്ളി ഗ്രാമത്തില്‍ നാല് ലോറികള്‍ ഒലിച്ചുപോയി. അടുത്ത 24 മണിക്കൂറിലും കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

22nd August 2010 04:09:42 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations