Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ശശി തരൂരും സുനന്ദ പുഷ്‌കറും വിവാഹിതരായി
പാലക്കാട്‌: മുന്‍വിദേശകാര്യ സഹമന്ത്രിയും എംപിയുമായ ശശി തരൂരും സുനന്ദ പുഷ്‌കറും വിവാഹിതരായി. പാലക്കാട്‌ എലവഞ്ചേരിയില്‍ തരൂരിന്റെ തറവാട്ടുവീടായ മുണ്‌ടാരത്ത്‌ രാവിലെ 7.30 മുതല്‍ 8.30 വരെയുള്ള മുഹൂര്‍ത്തത്തില്‍ തരൂര്‍ സുനന്ദയ്‌ക്ക്‌ താലികെട്ടി. തറവാട്ടില്‍ നടക്കുന്ന നിറപുത്തരി ചടങ്ങുകള്‍ക്കുശേഷം ഉച്ചയ്‌ക്ക്‌ നവദമ്പതിമാര്‍ തിരുവനന്തപുരത്തേക്ക്‌ പോകുമെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. ശശി തരൂര്‍ ശനിയാഴ്‌ച വൈകുന്നേരത്തോടെ എലവഞ്ചേരിയിലെത്തിയിരുന്നു. സുനന്ദ പുഷ്‌ക്കറും വീട്ടുകാരും ശനിയാഴ്‌ച കോയമ്പത്തൂരില്‍ തങ്ങിയ ശേഷം ഞായറാഴ്‌ച രാവിലെ വിവാഹവേദിയിലെത്തി. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തുള്ളൂ.

കശ്‌മീരിലെ സോപോര്‍ സ്വദേശിനിയാണ്‌ സുനന്ദ പുഷ്‌കര്‍. ഐ.പി.എല്‍ കൊച്ചി ടീമില്‍ സുനന്ദ പുഷ്‌കറിന്‌ സജന്യ ഓഹരികള്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ്‌ ശശി തരൂരിന്‌ വിദേശകാര്യ സഹമന്ത്രിസ്‌ഥാനം രാജിവെക്കേണ്‌ടി വന്നത്‌.

22nd August 2010 09:40:36 AM
 
 
Comments for this news
 
Name: jamshi qatar Date: 22nd August 2010 01:52:42 PM
Comments: സശി തരൂരിന്റെ കാലം, അദ്ധേഹത്തിന്റെ ജാധകത്തില്‍ എഴുധിയിടുന്ദ് 5 പെണ്ണ് വരെ കെട്ടുമെന്ന്.. കാത്തിരുന്നു കാണാം..."മംഗളം നേരുന്നു"
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations